21/02/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
ലൈസന്‍സ് റദ്ദ് ചെയ്ത് തീരുമാനിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൊക്കൊട്ടേല മൈലമൂട് എന്ന സ്ഥലത്ത് പാറ ഖനനം ചെയ്യുന്നതിന് അദാനി പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന് ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിന്നും അനുവദിച്ച ലൈസന്‍സ് ജന വിരുദ്ധമാണെന്ന് കാണിച്ച് പാറമുകള്‍ സംരക്ഷണ സമര സമിതി കണ്‍വീനര്‍ ശ്രീ. കെ. സുരേഷ്കുമാര്‍ എന്നയാള്‍ സമര്‍പ്പിച്ച അപ്പീൽ അപേക്ഷ 08.02.2023 ലെ പഞ്ചായത്ത് കമ്മറ്റി പരിഗണിക്കുകയും പാറമുകള്‍ സംരക്ഷണ സമര സമിതി കണ്‍വീനര്‍, പാറമുകള്‍ സംരക്ഷണ സമര സമിതി അംഗങ്ങള്‍, അദാനി പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികള്‍, എന്നിവരെ നേരില്‍ കേട്ട് പഞ്ചായത്ത് കമ്മറ്റി മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ശ്രീമതി. ഷീജ. എ( വൈസ് പ്രസിഡന്‍റ്, ആര്യനാട് ഗ്രാമപഞ്ചായത്ത്), ശ്രീ. അനീഷ്. സി. ജെ ( ആര്യനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്‍ഡിംഗ് കമ്മറ്റി സ്ഥിരം സമതി ചെയര്‍മാന്‍) ശ്രീമതി. ലേഖ( ആര്യനാട് ഗ്രാമപഞ്ചായത്തംഗം) ശ്രീ. ഈഞ്ചപ്പുരി രാജേന്ദ്രന്‍(ആര്യനാട് ഗ്രാമപഞ്ചായത്തംഗം) ശ്രീമതി. സരസ്വതി. പി (ആര്യനാട് ഗ്രാമപഞ്ചായത്തംഗം) ശ്രീമതി. ശ്രീജ. എസ് ( ആര്യനാട് ഗ്രാമപഞ്ചായത്തംഗം) എന്നിവരെ ഉള്‍പ്പെടുത്തി സബ് കമ്മറ്റി രൂപീകരിച്ച് ടി കമ്മറ്റി 10(1) നമ്പരായി തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ആയത് പ്രകാരം ബന്ധപ്പെട്ട കക്ഷികളെ 16.02.2023 ന് കേള്‍ക്കുകയുണ്ടായി. സബ്കമ്മറ്റി നടത്തിയ ഹിയറിംഗ് സംബന്ധിച്ച് 17.02.2023 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി. സബ് കമ്മറ്റിയില്‍ പാറമുകള്‍ സംരക്ഷണ സമര സമിതിക്ക് വേണ്ടി ശ്രീ. രജി. ജെ, ശ്രീ. സുരേഷ് കുമാര്‍, ശ്രീ. സുകുമാരന്‍, ശ്രീമതി ഷെര്‍ലി രാജ്. എല്‍. ജെ, ശ്രീമതി. സിനി അഡ്വ. ശ്രീ. സി. ദാമോദരൻ, അഡ്വ. ശ്രീമതി. ലക്ഷ്മി ദേവി എന്നിവരും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ശ്രീ. മുനീഷ്. ഇ. റ്റി, ശ്രീ. ഹെബിന്‍. സി, ശ്രീ. സലിം. എ എന്നിവരും സബ്കമ്മറ്റിക്ക് വേണ്ടി ശ്രീമതി. ഷീജ. എ, ശ്രീ. അനീഷ്. സി. ജെ , ശ്രീമതി. ലേഖ, ശ്രീ. ഈഞ്ചപ്പുരി രാജേന്ദ്രന്‍, ശ്രീമതി. സരസ്വതി. പി , ശ്രീമതി. ശ്രീജ. എസ്, എന്നിവരും ഹാജരായി. v സബ്കമ്മിറ്റിയുടെ മുമ്പാകെ ആക്ഷൻ കൗൺസിലിനു വേണ്ടി ഉന്നയിച്ച പ്രധാന വാദങ്ങൾ താഴെ വിവരിക്കുന്നു. 1. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഖനന പ്രവർത്തനങ്ങൾക്കാണ് നിലവിൽ സെക്രട്ടറി ലൈസൻസ് നൽകിയിരിക്കുന്നത്. 2. 50 മീറ്ററിൽ താഴെ മാത്രം അകലത്തിലാണ് ചുറ്റുപാടുമുള്ള പല വീടുകളും സ്ഥിതി ചെയ്യുന്നത്. 3. സെക്രട്ടറി ചെയ്യേണ്ട കാര്യങ്ങൾ യഥാസമയങ്ങളിൽ ചെയ്യാതിരുന്നത് കാരണമാണ് ഹൈക്കോടതി D&O ലൈസൻസ് നൽകണമെന്ന ഉത്തരവിടാൻ കാരണമായത്. 4. ഈ പാറയിൽ ക്വാറി പ്രവർത്തനം തടഞ്ഞുകൊണ്ടുള്ള മനുഷ്യാവകാശ കമ്മീഷന്റെ 20/02/2014-ലെ ഉത്തരവിനെ മറികടന്നു കൊണ്ടാണ് ഇപ്പോൾ ലൈസൻസ് നൽകിയിരിക്കുന്നത്. 5. റവന്യൂ ഡിപ്പാർട്ട്മെന്റ് നൽകിയ ഉത്തരവിൽ B1/47 ലെ 133/2, 133/4, 133/16 139/16 ഈ സർവ്വേ നമ്പരിലുള്ള വസ്തുക്കളിൽ ഖനനം നടത്താനുള്ള അനുമതിയാണ് നൽകിയിട്ടുള്ളത്. എന്നാൽ അദാനി ഗ്രൂപ്പ് വാങ്ങിയിട്ടുള്ള ക്ലിയറൻസുകളിൽ 133/2 -ന് ക്ലിയറൻസ് കിട്ടിയിട്ടില്ല. 6. ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന മനുഷ്യാവകാശങ്ങളിലെ ആർട്ടിക്കിൾ 14, ആർട്ടിക്കിൾ 21 എന്നിവയുടെ ലംഘനമാണ് ക്വാറി പ്രവർത്തനാനുമതിയിലൂടെ സംഭവിച്ചിരിക്കുന്നത്. 7. ഈ പാറയുടെ താഴ് വാരത്തിൽ നിന്നും മൂന്നോളം ജലസ്രോതസ്സുകൾ ഉത്ഭവിക്കുന്നുണ്ട്. 150-ഓളം കുടുംബങ്ങളുടെ ഏക വരുമാനം മാർഗ്ഗമായ കൃഷിയെ സാരമായി ബാധിക്കുന്ന രീതിയാവും ഈ ക്വാറി പ്രവർത്തനം തുടങ്ങിയാൽ ഉണ്ടാകാൻ പോകുന്നത്. 8. Local NGO-യുടെ പരാതിയും അഭിപ്രായങ്ങളും പരിഗണിക്കണമെന്ന EC -യിലെ General Condition -4 -ലെ നിർദ്ദേശം അദാനി ഗ്രൂപ്പ് പാലിച്ചിട്ടില്ല. 9. ശ്രീമതി. ഡാളിയുടെ വീടും, ശ്രീമതി. പത്മാവതിയമ്മയുടെ വീടും 50 മീറ്ററില്‍ താഴെ അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജനങ്ങളുടെ ജീവനെയും സ്വത്തിനെയും മുഖവിലയ്ക്കെടുക്കാതെയാണ് സെക്രട്ടറി D&O ലൈസൻസ് നൽകിയിരിക്കുന്നത്. പഞ്ചായത്ത് കമ്മിറ്റി ഈ വീടുകളുടെ യഥാർത്ഥ അകലം നേരിട്ട് പോയി പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നു. 10. മനുഷ്യാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിന് ആധാരമായി പരിസര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടും പരിശോധിച്ചിരുന്നതാണ്. ആ റിപ്പോർട്ടിൽ പരിസരമലിനീകരണ നിയന്ത്രണ ബോർഡിലെ ഉത്തരവാദപ്പെട്ട എൻജിനീയർ ഈ ക്വാറിയിൽ ഖനനും അനുവദിക്കരുത് എന്ന് നിഷ്കർഷിച്ചിട്ടുള്ളതാണ്. ആ റിപ്പോർട്ടിന്റെ ലംഘനമാണ് ഇപ്പോൾ ലൈസൻസ് നൽകുക വഴി ഉണ്ടായിരിക്കുന്നത്. 11. ഈ പാറയ്ക്ക് 100 മീറ്റർ അകലെയുള്ള കിടാവുരുട്ടിക്കുന്നിൽ 1977-ൽ ഉരുൾപൊട്ടൽ ഉണ്ടായതും അതിനു സമാനമായ ഭൂപ്രകൃതിയാണ് ഈ പാറ സ്ഥിതി ചെയ്യുന്ന കുന്നിലും നിലവിലുള്ളത്. 12. ഈ ആക്ഷൻ കൗൺസിൽ നിരവധി സമരപരിപാടികൾ പഞ്ചായത്ത് കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ളതും സ്ഥലവാസികളുടെ ഒപ്പിട്ട പരാതികൾ പലതവണ പഞ്ചായത്ത് അധികാരികൾക്ക് നൽകിയിട്ടുള്ളതുമാണ്. എന്നാൽ അവ ഒന്നുപോലും പരിഗണിക്കാതെയാണ് ഇപ്പോൾ ലൈസൻസ് നൽകിയിരിക്കുന്നത്. 13. പാറയുടെ സമീപത്തായി അനവധി ക്യാൻസർ രോഗികളും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും താമസമുണ്ട്. അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും ഉതകുന്ന രീതിയിൽ ഇപ്പോൾ നൽകിയ ലൈസൻസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. 14. ഹൈക്കോടതി ഉത്തരവിന്റെ മറവിൽ അദാനി ഗ്രൂപ്പിന് എന്തുതരത്തിലുള്ള പ്രവർത്തനവും തുടങ്ങാനുള്ള അനുമതിയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഇതിൽ റവന്യൂ വകുപ്പിന്റെയും, മറ്റ് വിവിധ ഓഫീസുകളുടെയും നിയമവിരുദ്ധമായ ഇടപെടൽ ഉണ്ടായതായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ഇതിന്മേൽ കൃത്യമായ പോലീസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുന്നു. v സബ് കമ്മിറ്റി മുമ്പാകെ അദാനി വിഴിഞ്ഞം പോർട്ട് ട്രസ്റ്റ് പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി ഹാജരായവര്‍ ഉന്നയിച്ച വാദങ്ങൾ ചുവടെ ചേര്‍ക്കുന്നു 1. ഇപ്പോൾ ലഭിച്ച D&O ലൈസന്‍സ് ഹൈക്കോടതി നൽകിയതാണ്. Deemed ലൈസൻസ് ഒരാളുടെ അവകാശമാണ്. ഒരാൾ ലൈസൻസ് നൽകി നിശ്ചിത ദിവസത്തിനുള്ളിൽ ലൈസൻസ് ലഭിച്ചില്ല എങ്കിൽ deemed ലൈസൻസിന് അർഹതയുണ്ട്. ഇത് നിയമപ്രകാരം പരിശോധിച്ചാണ് ഹൈക്കോടതി D&O ലൈസൻസ് നൽകാൻ ഉത്തരവിട്ടത്. 2. പഞ്ചായത്ത് ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയിരുന്നു. അതിൻ പ്രകാരമാണ് Deemed ലൈസൻസിന് അർഹത കിട്ടിയത്. 3. മുൻപ് ക്വാറി പ്രവർത്തനം നടത്തിയവർ നിയമപ്രകാരമല്ല ക്വാറി പ്രവർത്തനം നടത്തിയിരുന്നത്. അതുകൊണ്ടാണ് മനുഷ്യാവകാശ കമ്മീഷൻ ക്വാറി പ്രവർത്തനം നിർത്തിവച്ചത്. 4. 50 മീറ്റർ എന്ന ദൂരപരിധി കൃത്യമായി പാലിച്ചു കൊണ്ടാണ് ഞങ്ങൾ ക്വാറി പ്രവർത്തനം തുടങ്ങുന്നത്. ഇതിന് വില്ലേജ് ഓഫീസർ കൃത്യമായ സ്കെച്ച് വരച്ച് നൽകിയിട്ടുള്ളതാണ്. 5. 50 മീറ്റർ ദൂരപരിധി എന്ന നിബന്ധന ജിയോളജി ഡിപ്പാർട്ട്മെന്റ് നേരിട്ടു വന്ന് പരിശോധിച്ച് തൃപ്തികരം എന്ന് സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളതുമാണ്. 6. ശ്രീമതി. ഡാളി എന്ന പരിസരവാസിയുടെ വീട് 57 മീറ്റർ അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. 7. ശ്രീമതി. പത്മാവതിയമ്മയുടെ വീട് സർവ്വേ മാപ്പ് പ്രകാരം 51 മീറ്റർ അകലത്തിലാണ്. 8. 133/2 സർവ്വേ നമ്പറിൽ അദാനി ഗ്രൂപ്പ് മൈനിംഗ് നടത്തുന്നില്ല. അതിനാലാണ് ക്ലിയറൻസ് വാങ്ങാത്തത്. 9. Local NGO-യുടെ പരാതി ലഭിച്ചാൽ മാത്രമേ General Condition 4-ലെ നിർദ്ദേശം പാലിക്കേണ്ടതുള്ളു. അങ്ങനെ ഒരു പരാതിയും ലഭിച്ചിട്ടില്ല. 10. വീടുകൾക്കും വസ്തുതകൾക്കും യാതൊരു കേടുപാടും ഉണ്ടാകാതെയാവും മൈനിംഗ് ജോലികള്‍ നടത്തുക. ബന്ധപ്പെട്ട എല്ലാ സുരക്ഷാക്രമീകരണങ്ങളും പാലിച്ചുകൊണ്ട് തന്നെയാവും ഈ മൈനിങ് നടക്കുക. 11. കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ 2015 -ലെ റിപ്പോർട്ട് പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്ത് ഉരുൾപൊട്ടൽ മേഖലയിലല്ല എന്ന് പറഞ്ഞിരിക്കുന്നുണ്ട്. 12. EC കണ്ടീഷൻ 2(b) പ്രകാരമാണ് കോൺക്രീറ്റ് പില്ലറുകൾ സ്ഥാപിച്ചത്. കൂടാതെ സബ് കമ്മിറ്റി ചുവടെ പറയും പ്രകാരം ശുപാര്‍ശ ചെയ്തു v സബ് കമ്മിറ്റിയുടെ കണ്ടെത്തലുകൾ ഇരുവിഭാഗവും പറഞ്ഞ പ്രധാന കാര്യങ്ങളാണ് മുകളിൽ വിവരിച്ചിരിക്കുന്നത്. വാദങ്ങളിൽ പ്രധാനമായും ഉയർന്നുവന്ന സംഗതി വീടുകൾ 50 മീറ്ററിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത് എന്ന വാദമാണ്. ഉന്നയിച്ചവയിൽ ശ്രീമതി. പത്മാവതിയമ്മയുടെ വീട് ഈ സബ് കമ്മിറ്റി പരിശോധിക്കണമെന്ന് തീരുമാനിക്കുകയും കമ്മിറ്റി അംഗങ്ങൾ 16/02/2023 4 മണിക്ക് ഈ പാറയുടെ സമീപപ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തു. ആയതിന്‍ പ്രകാരം ശ്രീമതി. പത്മാവതിയമ്മയുടെ വീടും പാറയും തമ്മിലുള്ള അകലം പരിശോധിക്കുകയും തിട്ടപ്പെടുത്തുകയും ചെയ്തു. അളവിൽ പ്രകാരം 30 മീറ്റർ മാത്രമാണ് പത്മതിയമ്മയുടെ വീടും ഈ പാറയും തമ്മിൽ നിലവിലുള്ള അകലം എന്ന വസ്തുത കൂടി പഞ്ചായത്ത് കമ്മിറ്റി മുൻപാകെ വെളിപ്പെടുത്തുന്നു. ശ്രീമതി. ഡാളിയുടെ വീട് പാറയിൽ നിന്നും വെറും 15 മീറ്റർ അകലത്തില്‍ മാത്രമാണ് സ്ഥിതി ചെയ്യുന്നത്. ശ്രീ. സുരേഷ് കുമാര്‍ സമര്‍പ്പിച്ച അപ്പീലിന്‍മേല്‍ സബ്കമ്മറ്റി ഹിയറിംഗ് നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപ്പീല്‍ അധികാരി എന്ന നിലയില്‍ പഞ്ചായത്ത് കമ്മറ്റി പൂര്‍ണമായി അംഗീകരിക്കുകയും അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി 25.02.2023 ന് പഞ്ചായത്ത് കമ്മറ്റി കൂടുന്നതിനും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
21/02/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//