08/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻമിഷൻ പദ്ധതിയിൽ ഉൾപ്പടുത്തി ഏറ്റെടുത്തിട്ടുളള പളളിവേട്ട ഗ്രാമകേന്ദ്രം നിർമ്മാണം എന്ന പദ്ധതിക്ക് 13 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. ഈ പദ്ധതിക്ക് ഫസ്റ്റ് പാർട്ട് ബിൽ തുകയായി 4,18,121/- രൂപയും സെക്കൻറ് പാർട് ബിൽ തുകയായി 2,08,205/- രൂപയും നൽകിയിട്ടുണ്ട്. ടൈലിൻറെ പ്രവർത്തിയായി 1,25,000/- രൂപയുടെ വർക്ക് ടി സൈറ്റിൽ ചെയ്യുകയും ആയതിൻറെ തുകയുടെ ബിൽ സമർപ്പിച്ചിട്ടില്ലാത്തതുമാണ്. ടി 1,25,000/- രൂപയും ഉൾപ്പെടെ ആകെ 7,51,326/- രൂപയാണ് പളളിവേട്ട ഗ്രാമകേന്ദ്രം നിർമ്മാണം എന്ന പദ്ധതിയുടെ സിവിൽ പ്രവർത്തികൾക്കായി ആവശ്യമായിട്ടുളളതെന്ന നിർവ്വഹണ ഉദ്യോഗസ്ഥനായ എൽ.എസ്സ്.ജി.ഡി , അസ്സിസ്സ്റ്റൻറ് എഞ്ചിനിയർ സമർപ്പിച്ച കത്ത് യോഗം ചർച്ച ചെയ്ത് അംഗീകരിച്ചു. ആയതിനാൽ 13 ലക്ഷം രൂപ വകയിരുത്തി ഏറ്റെടുത്തിട്ടുളള പ്രസ്തുത പദ്ധതിയുടെ ബാലൻസ് തുകയായ 5,48,674/- യിൽ നിന്നും ഇറവൂർ , ഗിരിനഗർ എന്നീ ഗ്രാമകേന്ദ്രങ്ങൾക്ക് ഇലക്ട്രിഫിക്കേഷൻ പ്രവർത്തി ചെയ്ത തുകയായ യഥാക്രമം 99,258/- , 1,69,792/- എന്നീ ബില്ലുകൾ അംഗീകരിച്ച് തുക അനുവദിയ്ക്കുന്നതിനും തുടർന്നുളള ബാലൻസ് തുകയായ 2,79,324/- രൂപയ്ക്ക് ഗവ.അംഗീകൃത അക്രഡിറ്റഡ് ഏജൻസിയിൽ നിന്നും ഇൻവോയ്സ് ലഭ്യമാക്കി നിയമപരമായ തുടർ നടപടികൾ സ്വീകരിച്ച് ഗ്രാമകേന്ദ്രങ്ങൾക്ക് ഫർണിച്ചർ വാങ്ങുന്നതിനുളള നടപടി സ്വീകരിയ്ക്കുന്നതിനും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
08/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//