Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത് . കുടിവെള്ളമെത്തിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നുംഇല്ലാത്ത സ്ഥലങ്ങളിലാണ് കുഴല്‍ കിണറുകള്‍ സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ പലവിധ തകരാറുകള്‍ കാരണം കുഴല്‍ കിണറുകളില്‍ പലതും പ്രവര്‍ത്തന സജ്ജമല്ല. ഈ സാഹചര്യത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള കുഴല്‍ കിണറുകള്‍ നവീകരിക്കുന്നതിന്(GI പൈപ്പ് മാറ്റി പി വി സി പൈപ്പ് ആക്കുന്നത് ഉള്‍പ്പെടെ) അടിയന്തിരമായി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും , 17.12.2022 ലെ ജി.ഡബ്ള്യു/ഡി.ഒ.റ്റി/1690/2022 നമ്പര്‍ കത്ത് പ്രകാരം ലഭ്യമാക്കിയ എസ്റ്റിമേറ്റില്‍ GI പൈപ്പ് മാറ്റി പി വി സി പൈപ്പ് ആക്കുന്നതിന് ആവശ്യമായ അധിക തുക കൂടി ഉള്‍പ്പെടുത്തി എസ്റ്റിമേറ്റ് നല്‍കുന്നതിനും തിരുവനന്തപുരം ജില്ല , ഭൂജലവകുപ്പ് ജില്ലാ മേധാവിയോട് അഭ്യര്‍ത്ഥിച്ച് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു. കുഴല്‍ കിണര്‍ നവീകരണം ആവശ്യമുള്ള(GI പൈപ്പ് മാറ്റി പി വി സി പൈപ്പ് ആക്കുന്നത് ഉള്‍പ്പെടെ) കുഴല്‍ കിണറുകളുടെ ലിസ്റ്റ് 1. പാലൈക്കോണം റേഷന്‍ കടക്ക് സമീപം- Ward- 7 2. പാലൈക്കോണം പുന്നവിള- Ward- 7 3. വെള്ളക്കാട് കുഴല്‍ കിണര്‍, ഇരിഞ്ചല്‍- Ward- 8 4. കണിയാകുഴി, ഇരിഞ്ചല്‍- Ward- 8 5.മഞ്ചാടി നിന്ന വിള- Ward- 3 6. പിണറുംമൂട്- Ward- 3 7. കാരോട്ട് കാവ്- Ward- 7 8. നെല്ലിക്കുന്ന് മഞ്ചാടി നിന്ന വിള- Ward- 3 9. കീഴ്പാലൂര്‍- Ward- 18 10. അപ്പുപാറ കുഴല്‍ കിണര്‍- Ward- 1 11. ഹരിജന്‍ കോളനി കീഴ്പാലൂര്‍- Ward- 1 12. അല്ലിനിയോട് മിച്ചഭൂമി- Ward- 7 13. പള്ളിവെട്ട ലക്ഷം വീട്- Ward- 9 14. GLPS തേവിയാരുകുന്ന്- Ward- 8 15. മലയന്തേരി അങ്കണവാടി- Ward- 2 16. ചേഞ്ചേരി ജംഗ്ഷന്‍- Ward- 4 17. കുരിശ്ശടി നട തണ്ണിപ്പാറ- Ward- 9 18. മാങ്കോട് ലക്ഷം വീട് അങ്കണവാടി- Ward- 15 19. കൊപ്പംകിഴക്കും കര- Ward- 16 20.തട്ടാന്‍ വിളാകം മുത്തിയകാവ്- Ward- 16 21.ശംഭുതാങ്ങി ജംഗ്ഷന്‍- Ward- 6 22.പുന്നവിള ജംഷന്‍- Ward- 8 23. വലിയമല- Ward- 16 24. പുലിക്കുഴിതലയ്ക്കല്‍- Ward- 24 25. ചെറിയാര്യനാട്- Ward- 10 26. നെല്ലിവിള കോളനി- Ward- 8 27. GLPS മീനാങ്കല്‍- Ward- 8

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//