Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം

തീരുമാനം:

റോഡ് കുഴിക്കുന്നത്-

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലൈക്കോണം അണിയിലക്കടവ് ഭാഗത്ത് കേരള വാട്ടര്‍ അതോറിട്ടി സ്ഥാപിക്കുന്ന പമ്പ് ഹൌസിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് ഭൂഗര്‍ഭ കേബില്‍ സ്ഥാപിക്കുന്നതിലേക്കായി പാലൈക്കോണം വില്ലാ നസ്റത്ത് സ്കൂളിന് മുമ്പിലൂടെ പോകുന്ന കോണ്‍ക്രീറ്റ് റോഡിന്‍റെ അതിര് കുഴിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് KSEB ആര്യനാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസ്സി എഞ്ചിനിയര്‍ നല്‍കിയ 29/03/2023 ലെ DB.31/ES/ARND/2022-2023/93 നമ്പര്‍ കത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ടി റോഡിന്‍റെ അരിക് കുഴിക്കുന്നതിന് അനുമതി നല്‍കിയും പ്രവര്‍ത്തിപൂര്‍ത്തിയാക്കിയ ശേഷം പഞ്ചായത്ത് അസ്സി എഞ്ചിനിയറുടെ മേല്‍നോട്ടത്തിലും നിര്‍ദ്ദേശാനുസരണവും ടി റോഡ് പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയും ഈ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//