Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

മൈക്ക് അനൌണ്‍സ്മെന്‍റ്

തീരുമാന വിവരണം:

മാലിന്യം കൂട്ടിട്ട് കത്തിക്കുക, മലിനജലം പൊതുസ്ഥലത്ത് ഒഴുക്കുക, പൊതുനിരത്തില്‍ മാലിന്യം വലിച്ചെറിയുക, ജലാശയങ്ങളില്‍ മാലിന്യം നിക്ഷേപിക്കുക, പൊതുസ്ഥലം കൈയ്യേറി നിര്‍മ്മാണസാമഗ്രികള്‍ കൂട്ടിയിടുക, പൊതുസ്ഥലം കൈയ്യേറി കൃഷി നടത്തുക തുടങ്ങിയ ദുഷ്പ്രവണതകള്‍ക്കെതിരേ ബോധവല്‍ക്കരണം നടത്തുന്നതിനും മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി കൊതുകിന്‍റെ ഉറവിടം നശിപ്പിക്കുക വഴി കൊതുകുജന്യ രോഗങ്ങളെ തുരത്തുക, എലിപ്പനി മുതലായ സാംക്രമിക രോഗങ്ങളില്‍ നിന്നും രക്ഷ നേടുക , ആര്യനാട് ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ ഗ്രാമപഞ്ചായത്തായി നിലനിര്‍ത്തുക എന്നിവയില്‍ പൊതുജനങ്ങളുടെ സഹകരണത്തിനായി അഭ്യര്‍ത്ഥിക്കുക എന്നീ ഉദ്ദേശലക്ഷ്യങ്ങളോടെ മൈക്ക്അനൌണ്‍സ്മെന്‍റ് നടത്തുന്നതിനും ആയതിനാവശ്യമായ തുക തനതുഫണ്ടില്‍ നിന്നും വകയിരുത്തുന്നതിനും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//