Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

മേലേച്ചിറ ഗിരിനഗര്‍ ലക്ഷം വീട് നിവാസികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് 31.03.2023 ലെ 1(3) നമ്പര്‍ കമ്മറ്റി തീരുമാനപ്രകാരം ക്ഷണിച്ച ക്വട്ടേഷന്‍ പരസ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ലഭിച്ച ക്വട്ടേഷനുകള്‍ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ഗ്രാമഭവന് മുകളില്‍ വാട്ടര്‍ ടാങ്ക് സ്ഥാപിച്ച് കുടിവെള്ള കിയോസ്ക് മാതൃകയില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് ലഭിച്ച മൂന്ന് ക്വട്ടേഷനുകള്‍ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ഏറ്റവും കുറഞ്ഞ തുകയായ 22000 രൂപരേഖപ്പെടുത്തിയ മധു, ശ്രീഹരി പ്ളംബിംഗ് വര്‍ക്ക്സ് ഇറവൂര്‍, ആര്യനാട് എന്നയാള്‍ സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിക്കുന്നതിനും അടിയന്തിരമായി ടി പ്രവര്‍ത്തി പൂര്‍ത്തിയാക്കുന്നതിനും ആയതിന് വേണ്ടിവരുന്ന തുക തനതുഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//