Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ , 2022/2023 സാമ്പത്തിക വര്‍ഷത്തില്‍, തനതുഫണ്ടില്‍ നിന്നും തുക വകയിരുത്തിയിട്ടുള്ള കൃഷി ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ "കൃഷി ഓഫീസിലെ ദൈനംദിന ചെലവുകള്‍", ഹെഡമാസ്റ്റര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ "ഗോത്രസാരഥി", മെഡിക്കല്‍ ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ "പാലിയേറ്റീവ് കെയര്‍" എന്നീ പദ്ധതികള്‍ക്ക് നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ ആവശ്യം പരിഗണിച്ചും, പദ്ധതികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ളത്/നിരാംലബര്‍ക്ക് ആശ്വാസം പകരാനുള്ളതാണ് എന്ന വസ്തുത കണക്കിലെടുത്തും, പദ്ധതികള്‍ മുടങ്ങിപ്പോകാതിരിക്കുക എന്ന ഉദ്ദേശ്യം മാത്രം മുന്‍ നിര്‍ത്തിയും, പദ്ധതി വിഹിതം വകയിരുത്തിയിരിക്കുന്നത് തനതുഫണ്ടില്‍ നിന്നുമാണെന്നതിനാലും, തനതുഫണ്ടില്‍ നിന്നും പദ്ധതി നടത്തിപ്പിനാവശ്യമായ തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//