18/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന് 2022-23 സാമ്പത്തിക വർഷത്തിൽ പ്ലാൻ ജനറൽ ഇനത്തിൽ 20309527/- രൂപയും എസ് സി പി ഇനത്തിൽ 6815704/-രൂപയും ടി എസ് പി ഇനത്തിൽ 777836/- രൂപയുംഅലോട്ട് ചെയ്ത് ലഭിക്കുകയുണ്ടായി. ലഭ്യമായ അലോട്ട്മെന്റ് കളിൽ പ്ലാൻ ജനറൽ ഇനത്തിൽ 20260527 രൂപയും ടി.എസ്.പിഇനത്തിൽ 777836/- രൂപയും എസ്.സി.പിഇനത്തിൽ 6311391/- രൂപയും സമയബന്ധിതമായി ചെലവാക്കിയിട്ടുണ്ട്. എന്നാൽതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റില്‍(lsgkeralagov.in)പ്ലാൻ ജനറൽ 82.88 ശതമാനവും, എസ്.സി.പി 88.29 ശതമാനവും ടി.എസ്.പി85.01 ശതമാനവും ആണ് ചെലവനത്തിൽ കാണിക്കുന്നത്. വെള്ളനാട് സബ്ട്രഷറിയിൽ അന്വേഷിച്ചപ്പോൾസമയബന്ധിതമായിനൽകിയ മൂന്ന് ബില്ലുകൾ ക്യൂവിലേക്ക് പോയതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് വെറ്റിനറിസർജൻ നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നമ്പർ 78 പ്രത്യേക കന്നുക്കുട്ടി പരിപാലനപദ്ധതിയുടെ ബില്ലുകൾ സമയബന്ധിതമായി (20/03/2022)ന് വെള്ളനാട് ട്രഷറിയിൽ സമർപ്പിച്ചിരുന്നെങ്കിലും ആയത് ക്യൂവിലേക്ക് പോവുകയാണ് ഉണ്ടായത്. സമാന സ്വഭാവമുള്ള ബില്ലുകൾ വെള്ളനാട് സബ്ട്രഷറിയിൽ നിന്ന് മാറി നൽകിട്ടുള്ളാതായി അറിയാൻ സാധിച്ചിട്ടുണ്ട് (ഉദാഹരണം വെള്ളനാട് ഗ്രാമപഞ്ചായത്ത്). സമയബന്ധിതമായി ധനസഹായം ലഭ്യമാകാത്തത് ക്ഷീര കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന സാധാരണക്കാരുടെ വാരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത്തരത്തിൽ ട്രഷറി അധികൃതരുടെ അനാസ്ഥ അല്ലെങ്കിൽ ട്രഷറിയിലെ സാങ്കേതിക പ്രശ്നം കാരണം ക്യൂവിലേക്ക് ബില്ലുകൾ മാറ്റപ്പെട്ടത് മൂലം പദ്ധതികൾ സ്പിൽ ഓവർ ആക്കുന്നത് 2023-24 സാമ്പത്തിക വർഷത്തിൽ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ സാമ്പത്തിക ലഭ്യതയെ ബാധിക്കുമെന്ന് കാണുന്നു. ഇത്തരത്തിൽ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്ത് നിന്നുള്ള തെറ്റുമൂലം അല്ലാതെ സംഭവിച്ച പിഴവിന് പദ്ധതികൾ സ്പിൽ ഓവർ ആക്കേണ്ടി വരുന്നത് തികച്ചും അനീതിയാണെന്ന് ബഹു. ബഹു തദ്ദേശ സ്വയംഭരണ വരുപ്പ് മന്ത്രി, ബഹു പഞ്ചായത്ത് ഡയറക്ടര്‍, ബഹു. ട്രഷറി ഡയറക്ടര്‍ എന്നിവരെ അറിയിക്കുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//