Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് -3 -ൽ ഉള്‍പ്പെട്ട തേവിയാരുകുന്ന് പ്രദേശം പട്ടികവർഗ്ഗ മേഖലയാണ്.ടി പ്രദേശത്ത് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 250-ൽ അധികം വരുന്ന കുടുംബാംഗങ്ങൾ തിങ്ങിപ്പാർക്കുന്നുണ്ട്.ടി പ്രദേശത്തെ പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട സാധാരണക്കാരിൽ സാധാരണക്കാരും ദരിദ്രരും ഉൾപ്പെടുന്ന സ്ഥലത്ത് രൂക്ഷമായ ദാരിദ്യവും തൊഴിലില്ലായ്മയും ജനങ്ങളുടെ ജീവിതനിലവാരത്തെ പിടിച്ചുലക്കുകയാണ്.തേവിയാരുകുന്ന്പ്രദേശത്ത് മികച്ച ഗതാഗതസൗകര്യം ഏർപ്പെടുത്തി ആ മേഖലയിലെ സ്ത്രീകൾക്ക് വരുമാനന മാർഗ്ഗം ഉണ്ടാക്കുന്നതിനുള്ള പ്രോജക്റ്റുകൾ ഉൽപ്പാദനമേഖലയിൽ വകയിരുത്തി മുന്നോട്ടുപോകുന്നതിന് ഗ്രാമപഞ്ചായത്ത് തീരുമാനിച്ചിട്ടുള്ളതാണ്.എന്നാൽ ആര്യനാട് ഗ്രാമപഞ്ചായത്തിന് കാലാകാലങ്ങളായി ബഡ്ജറ്റ് വിഹിതമായി ലഭിക്കുന്ന പട്ടികവർഗ്ഗ ഫണ്ട് പട്ടികവർഗ്ഗക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് അപര്യാപ്തമാണ്.മുൻ വർഷങ്ങളിൽ ആര്യനാട് ഗ്രാമപഞ്ചായത്തിന് അനുവദിച്ച ഫണ്ട് വിവരങ്ങൾ താഴെപറയുന്നു. നം. വർഷം ബഡ്ജറ്റ് ഫണ്ട് വിഹിതം 1 2015-2016 2353000/- 2 2016-2017 2636682/- 3 2017-2018 2975000/- 4 2018-2019 1279000/- 5 2019-2020 1706000/- 6 2020-2021 1285000/- 7 2021-2022 1007000/- 8 2022-2023 1108000/- 9 2023-2024 1108000/- ആര്യനാട് ഗ്രാമപഞ്ചായത്തിലെ പട്ടികവർഗ്ഗമേഖലയിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഉള്ള പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും പട്ടികവർഗ്ഗ ലൈഫ് പദ്ധതി, വീട് മെയിന്റനൻസ്,പട്ടികവര്‍ഗ്ഗ വനിതകള്‍ക്ക് ആട് വളര്‍ത്തല്‍ ,കിടാരി വളര്‍ത്തല്‍ വിദ്യാർത്ഥികള്‍ക്ക്പഠനമുറി. ആ മേഖലയില്‍ റോഡ്‌ നിര്‍മ്മാണവും മെയിന്റനന്‍സും ചെയ്ത് ഗതാഗത സംവിധാനം മെച്ചപ്പെടുത്തൽ, തേവിയാരുകുന്ന്ട്രൈബൽ LPS ഹൈടെക് നിലവാരത്തില്‍ ഉയര്‍ത്തി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതുൾപ്പെടെ നിരവധി ആവശ്യങ്ങളാണ് പട്ടികവര്‍ഗ്ഗ ഊരുകൂട്ടങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്നത്. എന്നാല്‍ ടി പ്രൊജെക്റ്റുകൾ രൂപികരിക്കുന്നതിനും നടപ്പിലാക്കുന്നതിനും പട്ടികവര്‍ഗ്ഗ ഫണ്ട്‌ അപര്യാപ്തമാണ് . ടി ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ട് 2023-2024 വര്‍ഷത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന് നല്ല രീതിയിലുള്ള ഒരു പട്ടികവര്‍ഗ്ഗ ഫണ്ട്‌ ബഡ്ജറ്റ് വിഹിതമായി അനുവദിച്ച് നൽകണമെന്ന് ബഹു. കേരള സംസ്ഥാന പട്ടകജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രിയോട് അഭ്യര്‍ഥിച്ച് തീരുമാനിച്ച്.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//