Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (4) നമ്പര്‍ തീരുമാനം

തീരുമാനം:

റേഡിയോ പാര്‍ക്ക്

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കോട്ടയ്ക്കകം വാര്‍ഡില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റ ഉടമസ്ഥതയിലുള്ള റേഡിയോപാര്‍ക്ക് കോരാംകുഴി യശോധാലയത്തില്‍ ശ്രീ അജി എസ് കൈയ്യേറിയതായി കാണിച്ച് കോട്ടയ്ക്കകം സീമാഭവനില്‍ ശ്രീ ചന്ദ്രമോഹന്‍ ജി എസ് സമര്‍പ്പിച്ച പരാതി, പരാതിയിന്‍ വാര്‍ഡ്ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച സ്ഥലപരിശോധനാ റിപ്പോര്‍ട്ട് എന്നിവ യോഗം പരിശോധിച്ചു. റേഡിയോ പാര്‍ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം കൈയ്യറിയതായി സ്ഥലപരിശോധന റിപ്പോര്‍ട്ടില്‍ സ്ഥിതീകരിച്ചിട്ടുള്ളതിനാല്‍ കോരാംകുഴി യശോധാലയത്തില്‍ ശ്രീ അജി എസ് എന്നയാളിന് ചട്ടപ്പടി നോട്ടീസ് നല്‍കി ടി പ്രദേശം അളന്ന് തിരിച്ച് പഞ്ചായത്തിന്‍റെ സ്ഥലം കൈയ്യേറിയിട്ടുണ്ടെങ്കില്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള തുടര്‍നടപടി സ്വീകരിക്കാന്‍ ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//