Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

26/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം

തീരുമാനം:

കുഴല്‍ കിണര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊട്ടന്‍ ചിറ വാര്‍ഡിലെ പരാതി- ഗൌണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്‍റിന് കത്ത് നല്‍കാന്‍ തീരുമാനിച്ചു.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പൊട്ടന്‍ചിറ വാര്‍ഡില്‍ പൊട്ടന്‍ചിറ അങ്കണവാടിക്ക് സമീപം 2022/2023 സാമ്പത്തിക വര്‍ഷത്തില്‍ പ്രോജക്ട് നമ്പര്‍ 2 ല്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച കുഴല്‍ കിണറില്‍ നിന്നും , നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ അപാകം മൂലം പൊതുജനങ്ങള്‍ക്ക് വേണ്ടത്ര ഉപയോഗം ലഭിക്കുന്നില്ല എന്ന് കാണിച്ച് ശ്രീ സുനിക്കുട്ടന്‍ സമര്‍പ്പിച്ച അപേക്ഷ യോഗം പരിശോധിച്ചു. പരാതി പരിശോധിച്ച് പരിഹാരം കാണുന്നതിന് പദ്ധതി നിര്‍വ്വഹണം നടത്തിയ കേരള സംസ്ഥാന ഭൂഗര്‍ഭ ജല വകുപ്പിനോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//