30/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (12) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പുരോഗമിക്കുന്ന പഞ്ചായത്താഫീസ് മന്ദിര നിര്‍മ്മാണം എന്ന പദ്ധതി യുടെ നിര്‍വ്വഹണത്തിന്‍റെ ഭാഗമായി ആര്യനാട് ഗ്രാമപഞ്ചായത്തിലെ നിലവിലെ കെട്ടിത്തോടനുബന്ധിച്ച് സ്ഥിതിചെയ്തിരുന്ന കെട്ടിടഭാഗം പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗങ്ങളായ ശ്രീ എസ് അനില്‍ കുമാര്‍, ശ്രീ കെ കെ രതീഷ്, ശ്രീ എസ് ശ്രീജ, ശ്രീ എസ് ശ്രീരാഗ് എന്നിവര്‍ സമര്‍പ്പിച്ച പരാതിയും ശ്രീ ബി രാജീവന്‍ എന്നയാള്‍ സമര്‍പ്പിച്ച പരാതിയും കമ്മറ്റി പരിശോധിച്ചു. പഞ്ചായത്ത് കമ്മറ്റിയുടെ അറിവില്ലാതെയും രഹസ്യ സ്വഭാവം സൂക്ഷിച്ചുകൊണ്ടുമാണ് കെട്ടിട ഭാഗം പൊളിച്ച് നീക്കിയതെന്നും ഫീഡിംഗ് റൂം പൊളിച്ച് നീക്കിയത് ഓഫീസിലെത്തുന്ന മുലയൂട്ടുന്ന അമ്മമാര്‍ക്ക് അസൌകര്യം ഉണ്ടാക്കിയെന്നുമുള്ള ആശങ്കകള്‍ പ്രസക്തിയില്ലാത്തതാണെന്ന് യോഗം വിലയിരുത്തി.പരാതിയില്‍ പറയുന്ന ഫീഡിംഗ് റൂമിന്‍റെ മുകള്‍ ഭാഗത്ത് വാര്‍പ്പിന്‍റെ എക്സ്റ്റന്‍ഷന്‍ കമ്പിയായി വിട്ടിരുന്നവ തുരുമ്പിച്ച നിലയില്‍ കണ്ടെത്തിയതിനാല്‍ കെട്ടിടത്തിന്‍റെ ഫിറ്റ്നസ് പരിശോധന കൂടി നടത്തി തുടര്‍നടപടി സ്വീകരിക്കുന്നതിന് LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും തുടര്‍ന്ന് പരിശോധനാ റിപ്പോര്‍ട്ടില്‍ കെട്ടിടഭാഗത്തിന് ബലക്ഷയമുള്ളതായി LID&EW അസ്സി എഞ്ചിനിയര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമാണ്. 08.04.2022 ന് നടന്ന പഞ്ചായത്ത് കമ്മറ്റിയില്‍ 9(1) നമ്പരായും, 23.03.2023 ന് നടന്നകമ്മറ്റിയില്‍ 1(8) നവമ്പരായും,പുതിയ നിര്‍മ്മാണ പ്രവര്‍ത്തിക്ക് തടസ്സം നില്‍ക്കുന്ന കെട്ടിട ഭാഗം പൊളിച്ച് നീക്കാന്‍ തീരുമാനം കൈക്കൊണ്ടിട്ടുള്ളതാണ്. കൂടാതെ 18.04.2023 ലെ പഞ്ചായത്ത് കമ്മറ്റിയുടെ 1(2) നമ്പര്‍ തീരുമാനപ്രകാരം നലവിലെ പഞ്ചായത്താഫീസ് കെട്ടിടത്തില്‍ ഫ്രണ്ട്ഓഫീസിന് സമീപത്തായി ഫീഡിംഗ് റൂമിന് സാകര്യമൊരുക്കാന്‍ തീരുമാനിച്ചിട്ടുള്ളതും ആയത് പ്രകാരം സൌകര്യം ഒരുക്കിയിട്ടുള്ളതുമാണ്. കൂടാതെ പുതിയതായി നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലും വേണ്ടുന്ന സൌകര്യം ഒരുക്കി പൂര്‍ത്തിയാക്കി വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ മേല്‍ പരാതിയില്‍ കഴമ്പില്ല എന്ന് പഞ്ചായത്ത് കമ്മറ്റി ബോധ്യപ്പെട്ട് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//