Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം

തീരുമാനം:

എസ്റ്റിമേറ്റ് റികാസ്റ്റ്

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വ്വഹിച്ച് വരുന്ന പ്രോ നം. 252/23(ശ്മശാന നിര്‍മ്മാണം രണ്ടാം ഘട്ടം), പ്രോ നം. 245/23( പറണ്ടോട് അങ്കണവാടി നിര്‍മ്മാണം) എന്നീപദ്ധതികളുടെ എസ്റ്റിമേറ്റ് റീകാസ്റ്റ് ചെയ്യണമെന്ന് കാണിച്ച് LID & EW അസ്സി എഞ്ചിനിയര്‍ ലഭ്യമാക്കിയ No/AE/LID & EW/ARYND/2023-2024 നമ്പര്‍ കത്ത് യോഗം പരിശോധിച്ചു. ടി കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള സാങ്കേതിക കാരണങ്ങള്‍- (പ്രോ നം. 252/23- മണ്ണ് കട്ട് ചെയ്ത് സൈറ്റ് നിരപ്പാക്കയപ്പോള്‍ കെട്ടിടത്തിന്‍റെയും റോഡിന്‍റെയും അലൈന്‍മെന്‍റില്‍ മാറ്റം വന്നു, പ്രോ 245/23- Retaining wall ആവശ്യമുണ്ട്) പരിഗണിച്ച്,LID & EW അസ്സി എഞ്ചിനിയറുടെ ശുപാര്‍ശപ്രകാരം, ടിവര്‍ക്കുകള്‍ക്ക് ക്ഷണിച്ച ടെന്‍ഡറുകള്‍ റദ്ദ് ചെയ്ത് എസ്റ്റിമേറ്റ് റീകാസ്റ്റ് ചെയ്യുന്നതിനും റീ കാസ്റ്റ് ചെയ്ത എസ്റ്റിമേറ്റ് അടിയന്തിരമായി പഞ്ചായത്ത് കമ്മറ്റിയുടെ പരിഗണനക്ക് ഹാജരാക്കുന്നതിനും, പദ്ധതികള്‍ അടിയന്തിരമായി നിര്‍വ്വഹണം പൂര്‍ത്തിയാക്കുന്നതിനും LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേനന തീരുമാനിച്ചു.,

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//