07/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
റര്‍ബന്‍
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വാപ്കോസ്സ് ഏറ്റെടുത്തിട്ടുളള പദ്ധതികൾ യോഗം വിലയിരുത്തി . 07/06/23 ന് രാവിലെ 10.30 മണിക്ക് പോജക്ട് ഡയറക്ടറുടെ സാനിധ്യത്തിൽ കൂടിയ പദ്ധതി അവലോകന യോഗത്തിൽ കൈക്കൊണ്ട ചുവടെ പറയുന്ന തീരുമാനങ്ങൾ യോഗം അംഗീകരിച്ചു. ആയതിൻമേൽ അടിയന്തിര നടപടികൾ സ്വീരിയ്ക്കുന്നതിന് വാപ്കോസ്സിന് കർശ്ശന നിർദ്ദേശം നൽകിക്കൊണ്ട് യോഗം തീരുമാനിച്ചു. 1. എ.പി.ജെ അബ്ദുൾകലാം സ്റ്റേഡിയം 2023 ജൂൺ 21 നുളളിൽ എ.പി.ജെ അബ്ദുൾകലാം സ്റ്റേഡിയം നിർമ്മാണം പൂർത്തീകരിയ്ക്കണം . ടി വര്‍ക്ക് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വാപ്കോസിന് പല ആവര്‍ത്തി അറിയിപ്പ് നല്‍കിയട്ടുള്ളതും എന്നാല്‍ സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാന്‍ വാപ്കോസിന് നാളിതുവരെ കഴിഞ്ഞിട്ടില്ലാത്തതുമാണ്. വാപ്കോസിന്‍റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥമൂലം പഞ്ചായത്തിനുണ്ടായ നഷ്ടം വളരെ വലുതാണ്. ഈ സാഹചര്യത്തില്‍ മേല്‍ സൂചിപ്പിച്ച തീയതിക്കുള്ളില്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കാത്ത പക്ഷം വാപ്കോസ്സുമായിട്ടുളള കരാർ ക്യാൻസൽ ചെയ്യുന്നതിനും പഞ്ചായത്തിന് വരുത്തിയ നഷ്ടത്തിന് നിയമപരമായ തുടര്‍നടപടി സ്വീകരിക്കുന്നതിനും ടി വർക്കുമായി ബന്ധപ്പെട്ട് വാപ്കോസ്സിന് യാതൊന്നും ക്ലയിം ചെയ്യാൻ സാധിയ്ക്കാത്തതുമാണ്. 2. തേവിയാരുകുന്ന് വാട്ടർ സപ്ലൈ പ്രോജക്ട് പ്രോജക്ട് ഡയറക്ടറുടെ സാന്നിദ്ധ്യത്തില്‍ കൂടിയ യോഗത്തിലെ തീരുമാനപ്രകാരം തുടര്‍നടപടി ഉടനടി സ്വീകരിക്കമമെന്നും പ്രവര്‍ത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കാനും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു. 3. പറണ്ടോട് സബ്സെൻറർ 21.06.2023 നുള്ളില്‍ പണി പൂർത്തിയാക്കി ഫൈനൽ ബിൽ സമർപ്പിയ്ക്കേണ്ടതാണ്.അല്ലാത്ത പക്ഷം ടി പ്രവർത്തിയുമായി ബന്ധപ്പെട്ടു വരുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും വാപ്കോസ്മാസിന് മാത്രമായിരിക്കും ഉത്തരവാദി. അതിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും അല്ലാത്ത പക്ഷം വേണ്ടുന്ന നിയമനടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു. 4. വലിയകലുങ്ക് സ്റ്റേഡിയം 5 ലക്ഷം രൂപ അഡ്വാൻസ് തുകയായി വാപ്കോസ് കൈപ്പറ്റിയിരുന്നു. പ്രസ്തുത തുക അടിയന്തിരമായി തിരികെ നൽകണമെന്ന് വാപ്കോസ്സിനോട് നിർദ്ദേശിച്ച് തീരുമാനിച്ചു. മേൽ പറഞ്ഞ കാര്യങ്ങൾ അടിയന്തിരമായി പൂർത്തിയാക്കണമെന്ന് വാപ്കോസ്സിന് കർശ്ശന നിർദ്ദേശം നൽകിക്കൊണ്ട് യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//