Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

റര്‍ബന്‍

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏടുത്തിട്ടുളള പളളിവേട്ട ഗ്രാമകേന്ദ്രം എന്ന പദ്ധതി നാളിതുവരെ പൂർത്തിയാക്കുന്നതിനുളള യാതൊരു നടപടിയും കരാറുകാരൻ ആരംഭിച്ചിട്ടില്ലായെന്നും പലപ്രാവശ്യം കത്ത് നൽകിയിരുന്നതും യോഗം വിലയിരുത്തി. ആയതിനാൽ 12/06/2023 5 മണിക്കു മുമ്പ് ടി പ്രവർത്തി പൂർത്തിയാക്കുന്നതിനുളള അന്തിമ നിർദ്ദേശം ബന്ധപ്പെട്ട കരാറുകാരന് നൽകുന്നതിന് യോഗം എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് നിർദ്ദേശിച്ച് തീരുമാനിച്ചു. പ്രസ്തുത തീയതിയ്ക്കുളളിൽ പ്രവർത്തി പൂർത്തിയാക്കിയില്ലായെങ്കിൽ കരാറുകാരനെ പളളിവേട്ട ഗ്രാമകേന്ദ്രം എന്ന പദ്ധതി യില്‍ നിന്ന് നീക്കം ചെയ്യുന്നതിനും നിയമപരമായ തുടര്‍ നടപടി സ്വീകരിക്കാനും യോഗം എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//