Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (12) നമ്പര്‍ തീരുമാനം

തീരുമാനം:

ടേക് എ ബ്രേക്ക്- നിര്‍മ്മാണത്തിലെ അപാകത

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ,ആര്യനാട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിര്‍മ്മിച്ച വഴിയോര വിശ്രമകേന്ദ്രമായ ടേക് എ ബ്രേക്കിലെ, നിര്‍മ്മാണത്തിന്‍റെ അപാകത മൂലമുള്ള ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച്, ടി കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന സ്ഥാപനങ്ങളിലെ നടത്തിപ്പുകാര്‍ നല്‍കിയ കത്തുകള്‍ യോഗം വിശദമായി പരിശോധിച്ചു. ആയതിന്‍റെ അടിസ്ഥാനത്തില്‍ പ്ളംബിഗ് വര്‍ക്കുകള്‍ക്ക് ഗുരുതരമായ പിഴവ് സംഭവിച്ചതായി കമ്മറ്റി വിലയിരുത്തി. ഈ സാഹചര്യത്തില്‍ ടേക് എ ബ്രേക്കിലെ നിര്‍മ്മാണത്തില്‍ സംഭവിച്ച അപാകങ്ങള്‍ സംബന്ധിച്ച് വിശദമായ സാങ്കേതിക റിപ്പോര്‍ട്ട് 15.07.2023നകം പഞ്ചായത്ത് കമ്മറ്റിമുമ്പാകെ സമര്‍പ്പിക്കുന്നതിന് LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//