Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

വള്ളം മെയിന്‍റനന്‍സ്

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കടത്തുവള്ളം മെയിന്‍റനന്‍സ്(132/2022-23) എന്ന പ്രോജക്ടുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആയത് പഞ്ചായത്ത് കമ്മറ്റിയുടെ പരിഗണനക്ക് എല്‍ ഐ ഡി & ഇ ഡബ്ള്യു അസ്സി എഞ്ചിനിയര്‍ ലഭ്യമാക്കിയത് യോഗം പരിശോധിച്ചു. ശ്രീ അഖില്‍ ദേവ് പി എന്നയാള്‍ 92918.70 രൂപക്കും ശ്രീ കിരണ്‍ എസ് 97319.25 രൂപക്കും ദര്‍ഘാസ് ക്ഷണിച്ചിട്ടുണ്ട്. ശ്രീ അഖില്‍ ദേവ് പി എന്നയാളുമായി നെഗോഷിയേറ്റ് ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പികക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ എല്‍ ഐ ഡി & ഇ ഡബ്ള്യു അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//