Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വെളളനാട് പട്ടിക ജാതി വികസന ഓഫീസിന്‍റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന വിജ്ഞാന്‍ വാടികളിലേക്ക് ആവശ്യമായ പുസ്തകങ്ങള്‍, കമ്പ്യൂട്ടറുകള്‍, ഫര്‍ണിച്ചര്‍ എന്നിവ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങി നല്‍കണമെന്ന് കാണിച്ച് വെള്ളനാട് ബ്ളോക്ക് പട്ടിക ജാതി വികസന ഓഫീസര്‍ സമര്‍പ്പിച്ച 23.06.2023 ലെ എസ്സ്. സി. ഡി. ഒ/വിബി/13/VJB നമ്പര്‍കത്ത് യോഗം പരിശോധിച്ചു. പദ്ധതി രൂപീകരണവും റിവിഷനും കഴിഞ്ഞ ശേഷമാണ് കത്ത് ലഭ്യമായതെന്നത് പരിഗണിച്ച് വാര്‍ഷിക പദ്ധതി ഭേദഗതിക്ക് സര്‍ക്കാര്‍ അനുമതി ലഭ്യമാകുന്ന വേളയില്‍ ഫണ്ട് ലഭ്യത കൂടി പരിഗണിച്ച് പ്രോജക്ട് പട്ടിക ജാതി വികസന ഓഫീസറുടെ കത്തിലെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതിന് പദ്ധതി രൂപീകരിക്കാന്‍ ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//