Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

കേരള സര്‍ക്കാരിന്‍റെ മഹത്പദ്ധതിയായ "നിലാവ്" പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ 500 എല്‍ ഇ ഡി ലൈറ്റുകള്‍ സ്ഥാപിക്കുകയുണ്ടായി. ഇവയില്‍ 101 ലൈറ്റുകള്‍ തകരാറിലാവുകയും അവ റിപ്പയര്‍ ചെയ്യുന്നതിന് പഞ്ചായത്ത് ഇളക്കി കെ എസ് ഇ ബി അധികാരികള്‍ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ ടി ലൈറ്റുകള്‍ റിപ്പയര്‍ ചെയ്തെങ്കിലും അവ തിരികെ സ്ഥാപിച്ചിട്ടില്ല. കെ എസ് ഇ ബി അധികാരികളുമായി ബന്ധപ്പെട്ടപ്പോള്‍ ടി ലൈറ്റുകള്‍ KSEB തിരികെ സ്ഥാപിക്കുന്നതിന് നിലവില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്. മേല്‍ സാഹചര്യത്തില്‍ നിലാവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ചിട്ടുള്ള ലൈറ്റുകള്‍ തകരാറിലാകുമ്പോള്‍ അവ ഇളക്കി റിപ്പയര്‍ ചെയ്ത് തിരികെ സ്ഥാപിക്കുന്നതിന് കെ എസ് ഇ ബി അധികാരികളെ ചുമതലപ്പെടുത്തി ഉത്തരവുണ്ടാകണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ചിച്ച് തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//