Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ഒരുവിധം നന്നായി പ്രവര്‍ത്തിച്ച് വന്ന ആര്യനാട് സി എച്ച് സി യില്‍ നിലവില്‍ ഉള്ള ഡോക്ടര്‍മാരുടെ ക്രമീകരണം ഇല്ലാത്തതിനാലും ജീവനക്കാരുടെ കുറവ് കൊണ്ടും മിക്ക ദിവസവും വൈകുന്നേരമായാല്‍ ചികിത്സ ലഭിക്കാത്ത സാഹചര്യമാണുള്ളത്. പല ആവര്‍ത്തി ടി പ്രശ്നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും പരിഹാരം കാണുന്നില്ല. 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കേണ്ട ആശുപത്രിയുടെ അവസ്ഥായാണ് ഇത് എന്ന് യോഗം വിലയിരുത്തി. പേരിന് മാത്രം ഒരു സി എച്ച് സി ആയി, ബഹു സര്‍ക്കാര്‍ പോളിസിക്ക് തന്നെ കടക വിരുദ്ധമായിട്ടാണ് ആര്യനാട് സി എച്ച് സി പ്രവര്‍ത്തിക്കുന്നത്. ആര്യനാട്, കുറ്റിച്ചല്‍, ഉഴമലയ്ക്കല്, വെള്ളനാട്, തൊളിക്കോട്, പൂവച്ചല്‍ പഞ്ചായത്തുകളിലുള്ളവര്‍ അടക്കം ഈ ആശുപത്രിയെയാണ് ആതുര സേവനത്തിന് ആശ്രയിക്കുന്നത്. ആയതിനാല്‍ അടിയന്തിര പ്രാധാന്യത്തോടെഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ബഹു. ജില്ലാ മെഡിക്കല്‍ ഓഫീസറോടും, ബന്ധപ്പെട്ട മറ്റ് അധികാരികളോടും അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐകകണ്ഠേന അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//