30/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായി "ഗ്രാമീണ കോടതി" എന്ന പദ്ധതി (പ്രോജക്ട് നമ്പര്‍ 93)300000 രൂപ അടങ്കല്‍ തുകയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് ജാഗ്രതാ സമതി മുഖാന്തിരം പരിഹാരം കാണുന്നുണ്ട്. എന്നാല്‍ അതിര്‍ത്തിത്തര്‍ക്കം, മദ്യപാനം മയക്കുമരുന്ന് ദുരുപയോഗം എന്നീ സാമൂഹ്യ വിപത്തുകള്‍ക്ക് അടിമയായവര്‍ ഉണ്ടാക്കുന്ന നിയമ പ്രശ്നങ്ങള്‍ക്ക് കോടതി/ പൊലീസ് മുഖാന്തിരമല്ലാതെ നിയമപരമായി പരിഹാരം കാണല്‍, അപകടകരമായ വൃക്ഷങ്ങള്‍ മുറിച്ച് നീക്കുന്നത്/ വൃക്ഷ ശിഖരങ്ങള്‍ കോതി ഒതുക്കുന്നത് സംബന്ധിച്ച വിഷയം, പൊതുസ്ഥലങ്ങളിലെ കൈയ്യേറ്റം, പൊതു ആസ്തികളിന്‍മേലുള്ള കടന്നുകയറ്റം തടയല്‍ തുടങ്ങിയ വിഷയങ്ങളിന്‍മേല്‍ നിയമപരമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് "ഗ്രാമീണ കോടതി" സ്ഥാപിക്കുന്നത്. ഇതിലേക്കായി ക്ഷമതയുള്ള ജനമൈത്രിയിലേക്ക നിയമ വിദഗ്ദ്ധനെ അടക്കം ചുമതല ഏല്‍പ്പിക്കുന്നതിനും ഉദ്ദേശിക്കുന്നു. ഇത്തരത്തില്‍ പഞ്ചായത്ത് മുഖാന്തിരം പരാമവധി പരാതികള്‍ തീര്‍പ്പാക്കുകയും ആര്യനാട് ഗ്രാമപഞ്ചായത്തിനെ വ്യവഹാരരഹിത പഞ്ചായത്ത് ആക്കുകയും പൊതുജനങ്ങളുടെ സമ്പത്തും സമയവും കൂടുതല്‍ ക്രിയാത്മകമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതിന് സാഹചര്യം ഉണ്ടാക്കുക എന്നീ ബൃഹത് ലക്ഷ്യങ്ങളോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രോജക്ടിന് അനുമതി നല്‍കാന്‍ കോഡിനേഷന്‍ കമ്മറ്റിയോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//