30/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വി ഇ ഒ നിര്‍വ്വഹണ ഉദ്യോഗസ്ഥയായി 50000 രൂപ അടങ്കല്‍ തുകയില്‍ 187 നമ്പരായി "ഹരിത കര്‍മ്മസേനക്ക് ഇന്‍ഷ്വറന്‍സ് " എന്ന പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേനാംഗങ്ങള്‍ സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നാക്കാവസ്ഥയിലുള്ളവരാണ്. ഹരിതകര്‍മ്മ സേനാംഗങ്ങളുടെ പ്രവര്‍ത്തനക്ഷമത ഒന്നുകൊണ്ട് മാത്രമാണ് ഗ്രീന്‍ അരുവിക്കര കാമ്പയിനിന്‍റെ ഭാഗമായി അരുവിക്കര നിയോജക മണ്ഡലത്തില്‍ ക്ളീന്‍കേരള കമ്പനിക്ക് അജൈവമാലിന്യം കൈമാറുന്നതില്‍ ഒന്നാം സ്ഥാനം നേടാനായത്. അപകടകരമായത് ഉള്‍പ്പെടെയുള്ള എല്ലാ മാലിന്യങ്ങളും ഹരിത കര്‍മ്മസേനാംഗങ്ങള്‍ ശേഖരിച്ച്വരുന്നുണ്ട്. ഇത്തരത്തില്‍ മാലിന്യം ശേഖരിക്കുന്നതിനിടയില്‍ പാമ്പ്കടി, രാസവിഷബാധ, പൊള്ളല്‍, കുപ്പിച്ചില്ല്മൂലമുള്ള പരിക്കുകള്‍ തുടങ്ങി ജീവനും ആരോഗ്യത്തിനും ഹാനികരമായ അനേകം അപകട സന്ദര്‍ഭങ്ങളെ തരണം ചെയ്താണ് അര്‍പ്പണ മനോഭാവത്തോടെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ പണിയെടുക്കുന്നത്. ഇത്തരത്തില്‍ ആപത്ക്കരമായ സാഹചര്യത്തില്‍ ജോലിനോക്കിവരുന്നത്കൊണ്ടുതന്നെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് വരുമാനത്തില്‍ കുറവ് ഉണ്ടാകാതെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തുക എന്നത് തൊഴിലുടമയുടെ ഉത്തരവാദിത്വമായി ആര്യനാട് പഞ്ചായത്ത് കാണുന്നതിന്‍റെ അടിസ്ഥാനത്തിലാണ് "ഹരിത കര്‍മ്മസേനക്ക് ഇന്‍ഷ്വറന്‍സ് " എന്ന പദ്ധതി വിഭാവനം ചെയ്തത് . ഇന്‍ഷ്വറന്‍സ് കമ്പനികളുമായി നെഗോഷിയേറ്റ്ചെയ്ത് ഏറ്റവും ആകര്‍ഷകമായ ഇന്‍ഷ്വറന്‍സ് പാക്കേജ് നല്‍കാന്‍ കഴിയുന്ന കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട് പദ്ധതി നടപ്പിലാക്കുന്നതിനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത് . ഈ സാഹചര്യത്തില്‍ പ്രസ്തുത പദ്ധതിതി നടപ്പിലാക്കുന്നതിന് അനുമതി നല്‍കണമെന്ന് കോഡിനേഷന്‍ കമ്മറ്റിയോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//