Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടതും WAPCOS എന്ന സ്ഥാപനത്തിന് നിർവ്വഹണ ചുമതലയുളളതുമായ എ.പി.ജെ അബ്ദുൾകലാം മിനി സ്റ്റേഡിയം എന്ന പദ്ധതിയുടെ നിർവ്വഹണം സംബന്ധിച്ചും ആയത് അടിയന്തിരമായി പൂർത്തിയാക്കണമെന്നുളള വിവരവും കാണിച്ച് WAPCOS –ന് പലപ്രാവശ്യം കത്ത് നൽകിയിട്ടുളളതാണെന്ന് യോഗം വിലയിരുത്തി. എന്നാൽ നാളിതുവരെ യാതൊരു തുടർ പ്രവർത്തനവും WAPCOS - ൻറെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല. ഇത്തരത്തിൽ വളരെ വലിയ അനാസ്ഥ കാണിച്ച് പഞ്ചായത്തിന് ധനനഷ്ടവും സമയ നഷ്ടവും മാന ഹാനിയുമാണ് WAPCOS വരുത്തിയിരിക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. . 07/03/2019 തീയതിയിലാണ് പ്രസ്തുത പദ്ധതിയ്ക്കായി WAPCOS മായി പഞ്ചായത്ത് കരാറിലേർപ്പെട്ടത്. ഈ പ്രവർത്തിയ്ക്കായി നിരവധി തവണ WAPCOS ന് കരാർ കാലാവധി പുതുക്കി നൽകിയിട്ടുളളതുമാണ്. എന്നാൽ നിലവിൽ WAPCOS എന്ന സ്ഥാപനവുമായി പഞ്ചായത്തിന് യാതൊരു കരാർ വ്യവസ്ഥകളും ഇല്ലാത്തതും കരാർ പുതുക്കാൻ WAPCOS ആവശ്യപ്പെട്ടിട്ടില്ലാത്തതും പഞ്ചായത്ത് കരാർ പുതുക്കി നൽകിയിട്ടില്ലാത്തതുമാണ്. ആയതിനാൽ കരാർ ഉടമ്പടി കാലാവധി കഴിഞ്ഞിട്ടുളളതുമാണ്. ബഹു.പ്രോജക്ട് ഡയറക്ടറുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രതിനിധികൾ , WAPCOS സ്ഥാപന പ്രതിനിധികൾ എന്നിവർ ചേർന്ന് 07/06/2023 തീയതിയിൽ എടുത്ത യോഗ തീരുമാനപ്രകാരം എ.പി.ജെ അബ്ദുൾകലാം മിനി സ്റ്റേഡിയം നിർമ്മാണ പ്രവർത്തി പൂർത്തിയാക്കുന്നതിന് വാപ്കോസ്സിന് ഒരു അവസരം കൂടെ നൽകുന്നതിനും 21/06/2023 തീയതിക്കുളളിൽ പ്രവർത്തി പൂർത്തിയാക്കണമെന്നുളള അന്തിമ അറിയിപ്പ് WAPCOS ന് നൽകുകയും ചെയ്തിരുന്നു. എന്നാൽ ടി കാലാവധി കഴിഞ്ഞിട്ടും WAPCOS-ൻറെ ഭാഗത്തു നിന്നും തികഞ്ഞ അനാസ്ഥയാണുണ്ടായിട്ടുളളതെന്ന് യോഗം വിലയിരുത്തി. ആയതിനാൽ എ.പി.ജെ അബ്ദുൾകലാം മിനി സ്റ്റേഡിയം പദ്ധതി പ്രകാരം WAPCOS എന്ന സ്ഥാപനവുമായി പഞ്ചായത്തിന് യാതൊരു കരാർ വ്യവസ്ഥകളും നിലവിലില്ലാത്ത സാഹചര്യത്തിൽ പ്രസ്തുത പദ്ധതിയിൽ ഉൾപ്പെട്ട തുടർന്നുളള പ്രവർത്തികൾ എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറുടെ എസ്റ്റിമേറ്റ് പ്രകാരം ടെണ്ടർ നടപടികൾ സ്വീകരിച്ച് നടപ്പിലാക്കുന്നതിനും ടി പദ്ധതി പ്രകാരം പഞ്ചായത്തിന് മാനനഷ്ടവും സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടാകുവാനിടയാക്കിയ WAPCOS നെ ഈ പദ്ധതിയിൽ നിന്നും ഒഴിവാക്കിയും യോഗം ഐകകണ്ഠേന അംഗീകരിച്ചു തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട അന്തിമ അറിയിപ്പ് WAPCOS ന് നൽകുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു .

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//