Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

സാക്ഷരതാ പ്രേരക്

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പത്താം തരം തുല്യതാ പരീക്ഷ എഴുതുന്ന പഠിതാക്കള്‍ക്ക് 27750 രൂപയും ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ എഴുതുന്ന പഠിതാക്കള്‍ക്ക് 20700 രൂപയും( ആകെ 68450 രൂപ) ക്ക് ആവശ്യമാണെന്നും ഇതിലേക്കായി പദ്ധതി രൂപീകരിക്കണമെന്നും കാണിച്ച് സാക്ഷരതാ പ്രേരക് സമര്‍പ്പിച്ച കത്ത് യോഗം വിശദമായി ചര്‍ച്ച ചെയ്തു. സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി രൂപീകരിക്കണമെന്ന് കാണിച്ചുള്ള കത്ത് ലഭിക്കുന്നത് പദ്ധതി രൂപീകരണവും ഭേദഗതിയും കഴിഞ്ഞ അവസരത്തില്‍ ആയതിനാല്‍ വരുന്ന റിവിഷനില്‍ ഉള്‍പ്പെടുത്തി സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി രൂപീകരിക്കുന്നതിന് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//