Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിനു കീഴിലുള്ള HRDC (Human Resource Development Center) ആര്യനാട് പ്രദേശത്തെ വിദ്യാഭ്യാസ-സംസ്കാരിക രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തി പോകുന്ന സ്ഥാപനമാണ്‌. നിലവില്‍ മത്സരപരീക്ഷകള്‍ക്ക് കുട്ടികളെ തയ്യാറാകുന്ന പ്രവര്‍ത്തികളും, റഫറന്‍സ് ലൈബ്രററി ഉള്‍പെടെ വിശാലമായ ലൈബ്രററി സംവിധാനവും വിവിധ വകുപ്പുകളും ഏജന്സികളും നടത്തുന്ന തൊഴില്‍ അധിഷ്ടിത കോഴ്സുകള്‍ ഏറ്റെടുത്തു നടപ്പിലാക്കുകയും ചെയ്യുന്നതിനോടൊപ്പം പഞ്ചായത്തിന്റെ നൂതന പദ്ധതികളും ആശയങ്ങളും നടപ്പിലാകുന്നതിനും ആവശ്യമായ റിസോഴ്സ് സെന്ററായും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്‌. കൂടാതെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ സഹായ കേന്ദ്രമായും, ബാലസഭ, വയോജനസഭ, ഭിന്നശേഷിസഭ എന്നിവയുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപന കേന്ദ്രമായും വിവിധ തലങ്ങളിലുള്ള വനിതകളുടെ പ്രത്യേകിച്ചു കൌമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് വിവിധ പരിശീലനങ്ങള്‍ നല്‍കുന്ന സ്ഥാപനമായും പ്രവര്‍ത്തിക്കുന്നു. ഈ വര്ഷം മുതല്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് കുട്ടികളെ ഒരുക്കുന്നതിനുള്ള പ്രവര്ത്തനവും ആരഭിക്കുന്നു. HRDC -യുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ഒരു Talent Lab - ഉം Digital Studio -ഉം ആവശ്യമാണെന്ന് കമ്മിറ്റി വിലയിരുത്തുകയും Talent Lab - ഉം Digital Studio -ഉം അനുവദിക്കുന്നതിനു ആവശ്യമായ നടപടി സ്വീകരിക്കണമെന്നും HRDC -യെ കുടുംബശ്രീയുടെ പരിശീലനകേന്ദ്രമായി മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കുടുംബശ്രീ ജില്ല മിഷനോട് അഭ്യര്ത്തിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//