Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

19/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറുടെ 24.06.23 ലെ 3786/A/2023/SM നമ്പര്‍ കത്ത് കമ്മറ്റി പരിശോധിച്ചു. ടി കത്തില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ സുരക്ഷിതമായി ഫീക്കല്‍ സ്ളഡ്ജ് ഡിസ്പോസല്‍ നടക്കുന്നുണ്ടെന്ന് കത്തിനോടൊപ്പം അറ്റാച്ച് ചെയ്തിട്ടുള്ള ടെംമ്പ്ളേറ്റില്‍ രേഖപ്പെടുത്തി നല്‍കുന്നതിന് നിര്‍ദ്ദേശിച്ചിരിക്കുന്നു. ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഫീക്കല്‍ സ്ളഡ്ജ് അശാസ്ത്രീയമായും അലക്ഷ്യമായും കൈകാര്യം ചെയ്യുന്ന സാഹചര്യം നിലവിലില്ല എന്നും മാനുവല്‍ ഡി സ്ളഡ്ജിംഗ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നില്ല എന്നും, നിലവിലുള്ള ഒറ്റക്കുഴി ടോയ്ലറ്റ് പിറ്റുകള്‍ വൃത്തിയാക്കല്‍ ആവശ്യമില്ലാത്ത തരത്തിലുള്ളവയാണെന്നും, ഒറ്റക്കുഴി കക്കൂസുകള്‍ ഇരട്ടക്കുഴി കക്കൂസുകള്‍ ആക്കുന്നതിന് 2023/2024 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി ഏറ്റെടുത്തിട്ടുള്ളതാണെന്നും വെളിയിട മലമൂത്ര വിസര്‍ജ്ജനമുക്ത നിലവാരം കാത്തുസൂക്ഷിക്കുന്നുണ്ട് എന്നും യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ ടി കത്ത് പ്രകാരം ആവശ്യപ്പെട്ട ടെംമ്പളേറ്റ് ഒപ്പ് വച്ച് നല്‍കുന്നതിന് ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//