Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/07/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായ വില ഉറപ്പാക്കുക, ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് ന്യായ വിലക്ക് സാധനങ്ങള്‍ ലഭ്യമാക്കുക, ജനങ്ങളില്‍ ശാസ്ത്രാഭിരുചിയും ശാസ്ത്രീയ മനോഭാവവും വളര്‍ത്തുക, സംരഭകര്‍ക്ക് അവസരം ലഭ്യമാക്കുക, ഗ്രാമീണ സമ്പദ് വ്യവസ്ഥക്ക് ഉണര്‍വ് പകരുക എന്നിങ്ങനെ ബഹുമുഖലക്ഷ്യങ്ങളോടെ ആര്യനാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ആര്യനാട് മേള 2023 നോടനുബന്ധിച്ച് 25.08.2023 ന് രാവിലെ 10 മണിക്ക് ബഹുജനങ്ങള്‍, വ്യാപാരിവ്യവസായികള്‍, സ്ഥാപനമേധാവികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, തുടങ്ങി സമൂഹത്തിലെ നാനാവിഭാഗത്തില്‍പെട്ടവരെ ഉള്‍പ്പെടുത്തി വിളംബര ഘോഷയാത്ര സംഘടിപ്പിക്കുന്നതിനും തുടര്‍ന്ന് മന്ത്രി, എംപി, എം എല്‍ എ തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് ആര്യനാട് മേള 2023 ന്‍റെ ഉദ്ഘാടനവും 26.08.2023 മുതല്‍ 01.09.2023 വരെ തുടര്‍പരിപാടികളും സംഘടിപ്പിക്കുന്നതിനും ഈയോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//