Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

തേവിയാരുകുന്ന് കുടിവെള്ള പദ്ധതി

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി WAPCOS മുഖാന്തിരം നിര്‍വ്വഹണം നടത്തുന്ന "തേവിയരുകുന്ന് കുടിവെള്ള പദ്ധതി യുടെ കരാര്‍കാലാവധി 31.12.2023 വരെ ദീര്‍ഘിപ്പിച്ച് നല്‍കണമെന്ന് കാണിച്ച് WAPCOS LIMITED 09.08.2023 ന് സമര്‍പ്പിച്ച WAP/KERALA/DEP/2023/08-012 നമ്പര്‍ കത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു. ടി പ്രവര്‍ത്തി ചെയ്യുന്നതിന് വാപ്കോസ് ലിമിററഡ് 2020 ഫെബ്രുവരി നാലാം തീയതി കരാറില്‍ ഏര്‍പ്പെടുകയും കരാര്‍ തീയതി മുതല്‍ 12 മാസം പൂര്‍ത്തിയാകുന്ന മുറക്ക് നിര്‍മ്മാണം പൂര്‍ത്തീകരിക്കും എന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത് . എന്നാല്‍ ടി വ്യവസ്ഥകള്‍ പാലിക്കാതെ നിര്‍മ്മാണം അനന്തമായി നീണ്ടുപോകുന്ന സാഹചര്യം ഉണ്ടാവുകയും ആയതിന്‍റെ അടിസ്ഥാനത്തില്‍ വാപ്കോസുമായി 28.12.2022 ല്‍ 31.03.2023 ന് നിലവിലെ വ്യവസ്ഥകള്‍ പ്രകാരം പദ്ധതി പൂര്‍ത്തീകരിക്കാം എന്ന നിബന്ധനയില്‍ കരാര്‍ പുതുക്കിയിട്ടുള്ളതുമാണ്. WAPCOS LIMITED ന്‍റെ ഉദാസീനത നിമിത്തം, പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ദ്ധന കുടുംബാംഗങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതി അനന്തമായി നീണ്ടുപോകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് അംഗീകരികകാനാവില്ല എന്ന് യോഗം വിലയിരുത്തി. എന്നിരുന്നാലും പദ്ധതി അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് വാപ്കോസ് ലിമിറ്റഡിനോട് ആവശ്യപ്പെടുന്നതിനും നിലവിലെ കരാര്‍ നിബന്ധനകളില്‍ യാതൊതുമാറ്റവുമില്ലാതെ 30.09.2023ന് നിര്‍മ്മാണപ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കണം എന്ന് വ്യവസ്ഥചെയ്തും അപ്രകാരം പൂര്‍ത്തീകരിക്കാത്ത പക്ഷം ആയതിന്‍മേലുണ്ടാകുന്ന നഷ്ടോത്തരവാദിത്വം WAPCOSന് മാത്രമായിരിക്കും എന്നും വ്യവസ്ഥ ചെയ്ത് ടി പ്രവര്‍ത്തിയുടെ കാലാവധി 30.09.2023 വരെ ദീര്‍ഘിപ്പിച്ച് നല്‍കുന്നതിനും ടികാലയളവുവരെയുള്ള കാരാര്‍ പുതുക്കുന്നതിന് വാപ്കോസിനോട് നിര്‍ദ്ദേശിച്ചും ആയതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//