Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ടെന്‍ഡര്‍

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസ്സി സെക്രട്ടറി നിര്‍വ്വഹണഉദ്യോഗസ്ഥനായ പ്രോജക്ട് നമ്പര്‍ 11( വയോജനങ്ങൾക്ക് കട്ടില്‍ വിതരണം - പട്ടികജാതി) ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ ക്ഷണിച്ചതിന്‍റെ വിശദവിവരങ്ങള്‍ നിര്‍വ്വഹണഉദ്യോഗസ്ഥന്‍ ഹാജരാക്കിയത് കമ്മറ്റി പരിശോധിച്ചു. SIDCO(അക്വേഷ്യ- 4295 രൂപ), സുഭാഷ് ദേവി വുഡ്സ്(4295 രൂപ), ട്രൈ ടെക്ക്( അക്വേഷ്യ- 3489 രൂപ, മഹാഗണി- 3590 രൂപ, ആഞ്ഞിലി- 3885 രൂപ) എന്നിങ്ങനെ ലഭ്യമായ മൂന്ന് ദര്‍ഘാസുകളില്‍ ഏറ്റവും കുറഞ്ഞ തുകക്ക് ദര്‍ഘാസ് സമര്‍പ്പിച്ച ട്രൈടെക്കിന്‍റെ ദര്‍ഘാസ് അംഗീകരിച്ചും ഗുണ നിലവാര പരിശോധനക്ക് ശേഷം വര്‍ക്ക് ഓഡര്‍ നല്‍കുന്നതിന് അസ്സി സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//