10/08/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (16) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് ഒരു മലയോര ഗ്രാമപഞ്ചായത്താണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവരുമായ ജനങ്ങളാണ് ഏറിയ ഭാഗത്തും അധിവസിക്കുന്നത്. ആര്യനാട് ഗ്രാമപഞ്ചായത്ത് നിവാസികളില്‍, പ്രത്യേകിച്ചും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവര്‍ പരമ്പരാഗതമായി ആയുര്‍വ്വേദ ചികിത്സയെ ആശ്രയിക്കുന്നു. ഏകദേശം 15 കിലോമീറ്ററിലധികം യാത്ര ചെയ്താല്‍ മാത്രമേ സൌകര്യപ്രദമായ ആയുര്‍വ്വേദാശുപത്രിയില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളു . നിലവില്‍ പല രോഗികള്‍ക്കും അതിനുള്ള സാമ്പത്തിക ശേഷിയോ യാത്ര ചെയ്യാനുള്ള ആരോഗ്യമോ ഇല്ലാത്തതാണ്. ആര്യനാട് കേന്ദ്രീകരിച്ച് പഞ്ചകര്‍മ്മ ചികിത്സ ഉള്‍പ്പെടെയുള്ള എല്ലാ വിധ ആയുര്‍വ്വേദ ചികിത്സയും ലഭ്യമാകുന്ന ആയുര്‍വ്വേദാശുപത്രി സ്ഥാപിക്കുന്നത് ആര്യനാട് നിവാസികള്‍ക്കും സമീപഗ്രാമപഞ്ചായത്തുകളായ വിതുര, കുറ്റിച്ചല്‍, ഉഴമലയ്ക്കല്‍ തൊളിക്കോട്, പൂവച്ചല്‍, തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെ രോഗികള്‍ക്കും ഉപകാരപ്രദമായിരിക്കും. ആയുര്‍വ്വേദാശുപത്രി അനുവദിക്കുന്നതിലേക്കായി മതിയായ സ്ഥല സൌകര്യവും 3000 സ്ക്വയര്‍ ഫീറ്റ് ഫര്‍ണിഷ് ചെയ്ത കെട്ടിടവും ഉള്‍പ്പെടെയുള്ള ഭൌതിക സൌകര്യം ഒരുക്കാനും ചികിത്സക്കാവശ്യമായ ഉപപകരണങ്ങളും മരുന്നും പഞ്ചായത്ത് ഉറപ്പ് വരുത്തി പ്രദാനം ചെയ്യുന്നതിനും പഞ്ചായത്ത് സജ്ജമാണെന്നും ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
10/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//