Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

10/08/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഈഞ്ചപ്പുരി വാര്‍ഡില്‍, വിവിധ പ്രദേശങ്ങളില്‍ നിരവധി വീടുകള്‍ വനത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഇതില്‍ ചില പ്രദേശങ്ങളില്‍ ( ശംഭുതാങ്ങി - പഴവുണ്ണിയാറ്റിന്‍പുറം,ഈഞ്ചപ്പുരി- കല്ലുവരമ്പ്) വര്‍ഷങ്ങള്‍ പഴക്കമുള്ള 5 മീറ്റര്‍ വീതിയിലധികം ഉള്ള വാഹനം കടന്നു പോകുന്ന റോഡുകളും, ഇലക്ട്രിക് പോസ്റ്റുകളും സ്ട്രീറ്റ് ലൈറ്റുകളുമുണ്ട്. പ്രസ്തുത പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. പരോക്ഷമായ വനാശ്രിത കുടുംബങ്ങളായി ജീവിച്ച്പോരുന്ന ടിയാളുകള്‍കളുടെ ക്ഷേമം മുന്‍ നിര്‍ത്തി വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന് ബഹു ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിട്ടുള്ളതാണ്. ടി പ്രദേശവാസികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായ കുടിവെള്ള ക്ഷാമത്തിന് സ്ഥായിയായ പരിഹാരം കാണുന്നതിന് 600 മീറ്ററിലധികം നീളത്തിലും 60 CM വീതിയിലും 1 മീറ്റര്‍ താഴ്ച്ചയിലും ഭൂമികുഴിച്ച് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡനോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//