18/09/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (16) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, 09.03.23 ലെ JC3/83-2023 നമ്പര്‍ നടപടി ക്രമം വഴി, അദാനി വിഴിഞ്ഞം പോര്‍ട്ടിന് ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഈഞ്ചപ്പുരി വാര്‍ഡില്‍ മൈലമൂട് എന്ന സ്ഥലത്ത് പാറഖനനം നടത്തുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനുവദിച്ച 05.01.23 തീയതിയിലെ JC3-83/2023 നമ്പര്‍ ലൈസന്‍സ് പഞ്ചായത്ത് അപ്പീൽ കമ്മിറ്റി റദ്ദ് ചെയ്ത നടപടി തല്ക്കാലം നിര്‍ത്തി വയ്ക്കുന്നതിന് നിര്‍ദ്ദേശിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ ബഹു. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ 10.08.23 ലെ തസ്വഭവ.ആര്.സി 3/427/2023 തസ്വഭവ നമ്പര്‍ കത്ത്, ബഹു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ അദ്ധ്യക്ഷതയില്‍ 11.09.23 ന് ചേര്‍ന്ന യോഗത്തിന്റെ നടപടിക്കുറിപ്പ് എന്നിവ യോഗം വിശദമായി പരിശോധിച്ചു. അപ്പീൽ അധികാരി എന്ന നിലയിൽ 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും വകുപ്പ് 276 പ്രകാരം സെക്രട്ടറി നല്കിയ ക്വാറി ലൈസൻസ് റദ്ദ് ചെയ്ത നടപടി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്. പ്രസ്തുത നടപടി നിയമ കോടതിഅലക്ഷ്യമാണെന്നും ടി നടപടി റദ്ദ് ചെയ്യണം എന്നു കാട്ടി അദാനി ഗ്രൂപ്പ് നൽകിയ കോടതി അലക്ഷ്യ ഹർജി കോടതി അംഗീകരിച്ചില്ല. ആ കേസ്സിൽ ഇപ്പോഴും വാദം തുടർന്നു കൊണ്ടിരിക്കുകയാണ്. അപ്പീല്‍ കമ്മിറ്റി എടുത്ത റദ്ദ് ചെയ്യൽ നടപടി നിയമവിരുദ്ധമെന്നു കോടതി പോലും പറയാത്ത സാഹചര്യത്തിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയില്‍ നിന്നും തൽക്കാലം നിറുത്തി വെയ്ക്കാൻ ഒരു നിർദ്ദേശം നൽകിയത്. ഇക്കാര്യത്തില്‍ പഞ്ചായത്തിന്റെ ഭാഗം കൂടി കേട്ട് തീരുമാനം കൈക്കൊള്ളേണ്ടതായിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി പഞ്ചായത്തിന്റെ ഭാഗം കേൾക്കാതെയാണ് അദാനി ഗ്രൂപ്പ് നൽകിയ പരാതിയിൽ നിർദ്ദേശം നൽകിയത്. 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും വകുപ്പ് 191 മൂന്നാം ഖണ്ഡിക പ്രകാരം പഞ്ചായത്ത് കമ്മിറ്റി അപ്പീൽ അധികാരി എന്ന നിലയിൽ എടുത്ത ഒരു തീരുമാനത്തെ ചോദ്യം ചെയ്ത് എതിർകക്ഷികൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രിബ്യൂണലിനെ മാത്രമേ സമീപിക്കാൻ കഴിയൂ. ഒപ്പം തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ റിപ്പോര്ട്ടിന്മേല് മാത്രമേ ഈ വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു എന്നതും ബഹു. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ 10.08.23 ലെ തസ്വഭവ.ആര്.സി 3/427/2023 തസ്വഭവ നമ്പര്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ആയത് പരിഗണിക്കാതെ ബഹു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ 11.09.23 ൽ ചേര്‍ന്ന യോഗം, ഒരു തീരുമാനവും ആകാതെ പിരിഞ്ഞതിന് ശേഷം, പ്രസ്തുത യോഗ തീരുമാനമായി പാറക്വാറിക്ക് പ്രവർത്തനാനുമതി നൽകി മിനിട്സ് പുറപ്പെടുവിച്ചത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് യോഗം വിലയിരുത്തി. മേല്‍ സാഹചര്യത്തില്‍ ബഹു. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ 10.08.23 ലെ തസ്വഭവ.ആര്.സി3/427/2023 തസ്വഭവ നമ്പര്‍ കത്തിലെ നിര്‍ദ്ദേശവും , 11.09.23 ന് തിരുവനന്തപുരം ജില്ലാ കളക്ട്രേറ്റില്‍ വച്ച് ചേര്‍ന്ന യോഗ നടപടി തീരുമാനവും പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികളെ സമീപിക്കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്റ്
//ശരിപകര്‍പ്പ്//
18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്റ്
//ശരിപകര്‍പ്പ്//