Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (10) നമ്പര്‍ തീരുമാനം

തീരുമാനം:

ലൈഫ്

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഗുണഭോക്തൃ ലിസ്റ്റില്‍ 150ാ മതായി ഉള്‍പ്പെട്ട ശ്രീമതി സത്യഭാമ തടത്തരികത്ത് വീട്, ഈഞ്ചപ്പുരി എന്നയാള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ബഹു ഓംബുഡ്സ്മാന്‍ മുമ്പാകെ ടിയാളുടെ വീടിന്‍റെ അവസ്ഥ വളരെ ശോചനീയവും നിലം പൊത്താറായ അവസ്ഥയിലാണെന്നും പരാതിക്കാരി വയോധികയും മകന് സുഖമില്ല എന്നും കാണിച്ച് പരാതി നല്‍കിയിരിന്നു. ടി പരാതി നിര്‍വ്വഹണ ഉദ്യോഗസഥനായ വി ഇ ഒ പരിശോധിക്കുകയും ആയത് ബോധ്യപ്പെട്ട് കമ്മറ്റി മുമ്പാകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമാണ്. എത്രയും നേരത്തേ പരാതിക്കാരിയുമായി കരാര്‍ വച്ച് ഭവന ആനുകൂല്യം നല്‍കുന്നതിന് ബഹു ഓംബുഡ്സ്മാന്‍റെ ഉത്തരവും വി ഇ ഒ റിപ്പോര്‍ട്ടും കമ്മിറ്റി വിശദമായി പരിശോധിക്കുകയും പരാതിക്കാരിയുടെ വീടിന്‍റെ അവസ്ഥ മോശപ്പെട്ട സ്ഥിതിയിലാണെന്ന് കമ്മറ്റിക്ക് ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ പരാതിക്കാരിയുടെ ലൈഫ് സീനിയോറിറ്റി ക്രമം പുന ക്രമീകരിച്ച് അടിയന്തിരമായി എഗ്രിമെന്‍റ് വച്ച് ആനുകൂല്യം നല്‍കുന്നതിന് നിര്‍വ്വഹണെ ഉദ്യോഗസ്ഥനായ വി ഇ ഒ യെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//