Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/09/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം

തീരുമാനം:

തേവിയാരുകുന്ന് കുടിവെള്ള പദ്ധതി

തീരുമാന വിവരണം:

ശ്യാമപ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍ മുഖാന്തിരം നടപ്പിലാക്കി വരുന്ന "തേവിയാരുകുന്ന് കുടിവെള്ള പദ്ധതി"യുടെ ശേഷിക്കുന്ന തുക അഡ്വന്‍സ് ആയി ആവശ്യപ്പെട്ട് WAPCOS limited നല്‍കിയ 12.078.23 ലെ WAP/KERALA/2023/08-014 നമ്പര്‍ കത്ത് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. WAPCOS ന്‍റെ കരാര്‍ കാലാവധി പ്രാഥമിക കരാര്‍പ്രകാരം 03.02.2021 ന് അവസാനിച്ചിരുന്നു. എന്നാല്‍ വാപ്കോസിന്‍റെ അപേക്ഷകള്‍ പ്രകാരം രണ്ട് തവണകളായി 30.09.2023 വരെ ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടും പണിപൂര്‍ത്തീകരിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാലും 30.09.23 വരെ ദീര്‍ഘിപ്പിച്ച് നല്‍കിയ അവസാന ഘട്ടത്തില്‍ പണി പുനരാരംഭിക്കാത്തതിനാലും തുക അഡ്വാന്‍സ് ആയി നല്‍കാന്‍ കഴിയില്ല എന്നും എന്നാല്‍ പണി പൂര്‍ത്തീകരണ പുരോഗതിയുടെ അടിസ്ഥാനത്തില്‍ ലഭ്യമാകുന്ന ബില്ലുകളുടെ തുക അനുവദിക്കാവുന്നതാണെന്നനും യോഗം ഐകകണ്ഠേന തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//