Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (12) നമ്പര്‍ തീരുമാനം

തീരുമാനം:

സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസ്

തീരുമാന വിവരണം:

കഴിഞ്ഞ 30 വർഷക്കാലമായി ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പ്രവർത്തിച്ചിരുന്ന മണ്ണ് സംരക്ഷണ ഓഫീസ് പഞ്ചായത്ത് പ്രദേശത്തു നിന്നും മാറ്റുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്ന വിവരം പഞ്ചായത്ത് കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. ആര്യനാട് പഞ്ചായത്ത് പ്രദേശത്ത് പ്രവർത്തിക്കുന്ന മണ്ണ് സംരക്ഷണ ഓഫീസ് പഞ്ചായത്ത് പ്രദേശത്തുതന്നെ നിലനിർത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും, ഓഫീസ് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായതും സൗകര്യപ്രദമായതുമായ സ്ഥലം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ സൗജന്യമായി ലഭ്യമാക്കാവുന്നതാണെന്നും സാഹചര്യത്തിൽ മണ്ണ് സംരക്ഷണ ഓഫീസ് ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് തന്നെ നിലനിർത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//