16/10/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (8) നമ്പര്‍ തീരുമാനം
ശ്രീ മുരളീധരന്‍ നായരുടെ കത്ത്
തീരുമാന വിവരണം:നെടുമങ്ങാട് താലൂക്കില്‍ ഉഴമലയ്ക്കല്‍ വില്ലേജില്‍ പുതുക്കുളങ്ങര മഞ്ചംമൂല മിനി ഭവനില്‍ ശ്രീ കെ എന്‍ മുരളീധരന്‍ നായര്‍ ടിയാന്‍റെ കൈവശമുള്ളതും പഞ്ചായത്ത് രേഖകളില്‍, സെക്രട്ടറി എക്സ് സര്‍വ്വീസ് മെന്‍ ജോയിന്‍റ് ഫാമിംഗ് കോപ്പറേറ്റീവ് സൊസൈറ്റി നമ്പര്‍ ടി 294 പറണ്ടോട് , പറണ്ടോട് പിഒ 695542 എന്ന മേല്‍ വിലാസത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 2 രണ്ടില്‍ 364 എന്ന നമ്പര്‍ കെട്ടിടത്തെ പഞ്ചായത്തിന്‍റെ പൊതു ആവശ്യത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നതിന് പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ വിട്ട് തരുന്നതിന് സമ്മതമാണെന്ന് അറിയിച്ച് ടിയാന്‍ തന്ന കത്ത് കമ്മറ്റി വിശദമായി ചര്‍ച്ചചെയ്തു. ടി പ്രദേശത്ത് 1975 ല്‍ 230 ഏക്കര്‍ ഭൂമി വിമുക്ത ഭടന്‍മാര്‍ക്ക് ബഹു സര്‍ക്കാര്‍ പതിച്ച് നല്‍കിയിട്ടുള്ളതും അതില്‍ പ്ളോട്ട് നമ്പര്‍ 64 ല്‍ ഉള്‍പ്പെട്ട 5 സെന്‍റ് ഭൂമിയും കെട്ടിടവുമാണ് പഞ്ചായത്തിന് കൈമാറാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ളത്. പഞ്ചായത്തിന്‍റെ അന്വേഷണത്തില്‍ ടി സൊസൈറ്റി വിമുക്ത ഭടന്‍മാര്‍ക്ക് പതിച്ച് നല്‍കിയ ഭൂമിയില്‍ കൃഷി ചെയ്യുന്നതുമായി ബന്ധപ്പെട്ട് രൂപീകൃതമായിട്ടുള്ളതാണെന്നും നിലവില്‍ 230 ഏക്കര്‍ ഭൂമിയില്‍ ഒട്ടുമിക്കവയും വിറ്റുപോയിട്ടുള്ളതാണെന്നും ടി കെട്ടിടം സ്ഥിതി ചെയ്യുന്ന പ്ളോട്ട് നമ്പര്‍ 64 ല്‍ 5 സെന്‍റ് വസ്തുവും കെട്ടിടവും കഴിച്ച് 1 ഏക്കര്‍ 95 സെന്‍റ് വസ്തു വിറ്റു പോയിട്ടുള്ളതാണെന്നും ബോധ്യപ്പെട്ടിട്ടുണ്ട്. ആര്യനാട് ഗ്രാമപഞ്ചായത്ത് പൊതുജനങ്ങള്‍ക്ക് ലഭ്യമാകേണ്ട സേവനങ്ങള്‍ കൈയ്യെത്തും ദൂരത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന ഗ്രാമഭവന്‍ എല്ലാ വാര്‍ഡുകളിലും ആരംഭിച്ചിട്ടുണ്ട്. ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കല്‍, തേവിയാരുകുന്ന്, പറണ്ടോട് വാര്‍ഡുകളഉടെ സംഗമ സ്ഥലമായ ബൌണ്ടര്‍മുക്കിലാണ് ടി കെട്ടിടം സ്ഥിതി ചെയ്യുന്നത്. ടി കെട്ടിടം പഞ്ചായത്തിന് കൈമാറിക്കിട്ടിയാല്‍ ടി പ്രദേശത്തെ ജനങ്ങള്‍ക്ക് ഗുണകരമാകുന്ന തരത്തില്‍ ഗ്രാമപഞ്ചായത്തിന്‍റെ എല്ലാ വിധ സംഘടനാ സംവിധാനങ്ങളുടേയും ടി പ്രദേശത്തെ ഏകോപനകേന്ദ്രമായി ടി കെട്ടിടത്തെ മാറ്റാന്‍ കഴിയും. ഇപ്രകാരം ലഭ്യമാകുന്ന സാഹചര്യത്തില്‍ ടി കെട്ടിടത്തിന്‍റെ സംരക്ഷണവും തുടര്‍ന്നുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും പഞ്ചായത്ത് ഏറ്റെടുത്ത് നിര്‍വ്വഹിക്കാന്‍ കഴിയുന്നതുമാണ്. ടി സാഹചര്യത്തില്‍ ടി കെട്ടിടവും ഭൂമിയും പഞ്ചായത്തിന് കൈമാറിത്തരുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//