Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.വാടകകുടിശ്ശിഖ

തീരുമാന വിവരണം:

ആര്യനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വലിയ കലുങ്ക് സബ് സെന്‍ററിന് വാടക കുടിശ്ശിക നല്‍കാത്തതിനാല്‍ സബ് സെന്‍റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് കാണിച്ച് മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ കത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു.വലിയ കലുങ്ക് സബ് സെന്‍ററിന് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകാത്തത് കണക്കിലെടുത്തും സബ് സെന്‍റര്‍ മുടക്കം കൂടാതെ പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട് എന്ന വസ്തുത കണക്കിലെടുത്തും ശ്രീമതി ശോഭന കുമാരി എന്നയാളിന്‍റെ ഉടമസ്ഥതയിലുള്ള 16/622 നമ്പര്‍ കെട്ടിടത്തില്‍ നിലവില്‍ വാടകക്ക് സബ് സെന്‍റര്‍ പ്രവര്‍ത്തിച്ച് വരുന്നതായും സബ് സെന്‍റര്‍ പ്രവര്‍ത്തിച്ച് വരുന്ന കെട്ടിടത്തിന്‍റെ ഉടമയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായി വാടക കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളതായും യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ ഓഫീസറുടെ ശുപാര്‍ശക്കനുസൃതമായി വലിയ കലുങ്ക് സബ് സെന്‍റര്‍ മുടക്കം കൂടാതെ പ്രവര്‍ത്തിപ്പിക്കുന്നതിനായി ടി സബ്സെന്‍റര്‍ പ്രവര്‍ത്തിച്ച് വരുന്ന 16/622 നമ്പര്‍ കെട്ടിടത്തിന്‍റെ ഉടമ ശ്രീമതി ശോഭന കുമാരിക്ക് കരാറില്‍ ഏര്‍പ്പെട്ട തീയതി മുതല്‍ നാളിതുവരെയുള്ള കരാര്‍ പ്രകാരമുള്ള വാടക കുടിശ്ശിക അനുവദിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//