Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

പ്രോജക്ട് നം. 11 വൃദ്ധർക്ക് കട്ടിൽ എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ അസ്സി സെക്രട്ടറി സമര്‍പ്പിച്ച കത്ത് കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ടി പദ്ധതിക്ക് ആകെ മൂന്ന് ക്വട്ടേഷനുകളാണ് ലഭ്യമായതെന്നും പദ്ധതി സംബന്ധിയായി സമര്‍പ്പിക്കപ്പെട്ട ക്വട്ടേഷനുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള തുകകള്‍ തമ്മില്‍ അന്തരം കുറവായതിനാല്‍ ക്വട്ടേഷന്‍ സമര്‍പ്പിച്ചവരില്‍ നിന്നും സാമ്പിള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ലഭ്യമായ സാമ്പിളുകളിന്‍മേല്‍ മതിയായ ഗുണനിലവാര പരിശോധന നടത്തി വാങ്ങല്‍ നടപടി പൂര്‍ത്തീകരിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//