Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 207(പട്ടിക ജാതി വനിതകള്‍ക്ക് തൊഴില്‍ യൂണിറ്റിന് വസ്തുവാങ്ങല്‍) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പരസ്യം പ്രസിദ്ധീകരിച്ചത് പ്രകാരം ലഭ്യമായ താല്‍പ്പര്യപത്രന്‍മേല്‍ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിലേക്കായി 07.07.23 ലെ 1(8) നമ്പര്‍ കമ്മറ്റി തീരുമാനപ്രകാരം രൂപീകരിച്ച സബ്കമ്മറ്റി ശ്രീമതി പത്മജാ തോമസ് എന്നയാള്‍ സമര്‍പ്പിച്ച താല്‍പ്പര്യപത്രവും, ടിയാളുടെ ഉടമസ്ഥതയിലുള്ളതും ആര്യനാട് വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 47 ല്‍ റീസര്‍വ്വേ നമ്പര്‍ 514/5 ല്‍ പെട്ട 8 ആര്‍ 55 ച മി സ്ഥലവും പരിശോധിച്ച് ലഭ്യമാക്കിയ റിപ്പോര്‍ട്ട് കമ്മറ്റി വിശദമായി പരിശോധിച്ചു. വസ്തുവിലേക്ക് പ്രവേശിക്കുന്നതിന് പരിമിതമായ സ്ഥലസൌകര്യം മാത്രമാണുള്ളതെന്നും വസ്തുവിന് വില അധികമാണെന്നും അതിനാല്‍ ടി വസ്തു വാങ്ങുന്നതിന് ഉചിതമാവില്ല എന്നുമുള്ള സബ്കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിച്ചും ടി പ്രദേശത്ത് തന്നെ കുറച്ച് കൂടി വിലക്കുറവില്‍ വസ്തു ലഭിക്കുന്നതിനുള്ള സാദ്ധ്യത പരിശോധിക്കുന്നതിനും ടി പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് നിയമപരമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനം നിര്‍വ്വഹണഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//