Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ഇന്‍റേണല്‍ കംമ്പയിന്‍റ്സ് കമ്മറ്റി

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ MGNREGS സെക്ഷനില്‍ അക്കൌണ്ടന്‍റ് കം ഐ.റ്റി അസ്സിസ്റ്റന്‍റ് തസ്തികയില്‍ ജോലി നോക്കി വരുന്ന ശ്രീമതി. ആതിര. പി. ജെ -യെ ആര്യനാട് ഗ്രാമപഞ്ചായത്ത് ഹെഡ് ക്ളാര്‍ക്ക് തസ്തികയില്‍ ജോലി നോക്കി വരുന്ന ശ്രീ. എന്‍. ജോയ് അപകീര്‍ത്തിപ്പെടുത്തിയതുമായി ബന്ധപ്പെട്ട പരാതിയിന്‍മേല്‍ പരാതിക്കാരിയെയും ആരോപണ വിധേയനായ വ്യക്തിയുടേയും പരാതിക്കാസ്പദമായ സംഭവം നടന്നു എന്നു പറയുന്ന സമയത്ത് ഓഫീസില്‍ ഹാജരുണ്ടായിരുന്നവരുടേയും ആവശ്യമായ മറ്റുള്ളവരുടേയും മൊഴി രേഖപ്പെടുത്തുന്നതിനും, ആവശ്യമായ മറ്റ് പരിശോധനകള്‍ നടത്തുന്നതിനും അവയുടെ അടിസ്ഥാനത്തില്‍ ശുപാര്‍ശ സമര്‍പ്പിക്കുന്നതിനും പഞ്ചായത്തിന് ഇന്റേർണൽ കംപ്ലയന്റ് കമ്മിറ്റി അംഗങ്ങളായ ശ്രീമതി. മേബിള്‍ ഷീല. ജി (മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥ, ആര്യനാട് ഗ്രാമപഞ്ചായത്ത്), ശ്രീമതി ഷീജ. എ ( വൈസ് പ്രസിഡന്‍റ്, ആര്യനാട് ഗ്രാമപഞ്ചായത്ത്), ശ്രീമതി. മോളി. കെ. എസ് (ആര്യനാട് ഗ്രാമപഞ്ചായത്ത്), ശ്രീമതി. ശ്രീഷ്മ (പഞ്ചായത്ത് ജീവനക്കാരി, ആര്യനാട് ഗ്രാമപഞ്ചായത്ത്), ശ്രീമതി. അമ്പിളി. ജെ (പഞ്ചായത്ത് ജീവനക്കാരി, ആര്യനാട് ഗ്രാമപഞ്ചായത്ത്), ശ്രീമതി. സുനിത (സാമൂഹ്യസുരക്ഷ പ്രവര്‍ത്തക), ശ്രീ. ഹരികുമാര്‍. റ്റി (പഞ്ചായത്ത് ജീവനക്കാരന്‍, ആര്യനാട് ഗ്രാമപഞ്ചായത്ത്) എന്നിവരെ കൂടാതെ ടി പരാതിയുടെ പ്രാധാന്യം ഉള്‍കൊണ്ടുകൊണ്ട് വിവിധ വകുപ്പുകളിൽ നിന്നും ഉന്നത സ്ഥാനങ്ങളിൽ വിരമിച്ച ശ്രീ. റ്റി. ജയചന്ദ്രൻ, ശ്രീ. രവീന്ദ്രൻ. വി. ആർ, ശ്രീ. രാജശേഖരൻ. കെ, എന്നിവരെകൂടി ഉൾപ്പെടുത്തുന്നതിനും ടി കമ്മറ്റിയുടെ കണ്‍വീനറായി ആര്യനാട് ഗ്രാമപഞ്ചായത്തിലെ മുതിര്‍ന്ന വനിതാ ജീവനക്കാരി ശ്രീമതി. മേബിള്‍ ഷീല. ജി -യെ നിശ്ചയിച്ചും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//