Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ജീവനക്കാരനെതിരായ പരാതി

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ MGNREGS വിഭാഗം ജീവനക്കാരി ശ്രീമതി ആതിരയെ, ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹെഡ് ക്ലാര്‍ക്ക് ശ്രീ. എന്‍. ജോയി അപകീര്‍ത്തിപ്പെടുത്തിയെന്ന ശ്രീമതി. ആതിരയുടെ പരാതി, 26.10.23 ചേര്‍ന്ന ഇന്റേണല്‍ കംമ്പ്ലയിന്റ് കമ്മറ്റിയുടെ ശുപാര്‍ശ എന്നിവ പരിഗണിച്ച് 1994- ലെ കേരള പഞ്ചായത്ത് രാജ് ആക്ട് ചട്ടം (8) ഉപവകുപ്പ്(1) ന് വിധേയമായി പഞ്ചായത്ത് പ്രസിഡന്റ്, ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹെഡ്ക്ളാര്‍ക്ക് ശ്രീ. എന്‍. ജോയിയെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്ത നടപടി പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. പ്രസിഡന്റിന്റെ നടപടി അംഗീകരിച്ചും വിവരം മേലധികാരികളെ അറിയിക്കുന്നതിനും തുടര്‍ നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//