Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

28/10/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വി.ഇ.ഒ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നം. 317 (ഭവനപുനരുദ്ധാരണം എസ്.സി) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ഇറവൂര്‍ വാര്‍ഡിലെ ഗ്രാമസഭാമിനിറ്റിസില്‍ ഒന്നാമതായി ഉള്‍പ്പെട്ട് വന്നിട്ടുള്ള ശ്രീ. അജിത് കുമാർ, എ. കെ. ഭവന്‍, പറമ്പുവാരം, താന്നിമൂട് എന്നയാളിന്റെ പേര് ക്ലറിക്കല്‍ മിസ്റ്റേക്ക് മൂലം അനില്‍ കുമാര്‍ എന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളതായി വാര്‍ഡ് മെമ്പര്‍ റിപ്പോര്‍ട്ട് ചെയ്തത് കമ്മറ്റി പരിശോധിച്ചു. ഈ സാഹചര്യത്തില്‍ വി.ഇ.ഒ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ട് നം. 317 (ഭവനപുനരുദ്ധാരണം എസ്.സി) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗീകരിച്ച ലിസ്റ്റില്‍ 17 -ാമതായി ശ്രീ. അജിത് കുമാര്‍, എ. കെ. ഭവന്‍, പറമ്പുവാരം, താന്നിമൂട് എന്നയാളിനെ അര്‍ഹതാ മനാനദണ്ഡങ്ങള്‍ക്ക് വിധേയമായി പരിഗണിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും വരുന്ന ഗ്രാമസഭയില്‍ വച്ച് ടി മാറ്റം സാധൂകരിക്കുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//