06/11/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ ഒന്നാണ് വലിയകലുങ്ക്. ഐത്തി, മുള്ളൻകല്ല്, ചേരപ്പള്ളി, തട്ടാൻവിളാകം, ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ പോങ്ങോട്, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ മേത്തോട്ടം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി എത്തിചേരുന്നതും വലിയകലുങ്ക് ജംഗ്ഷനിലാണ്. ടി പ്രദേശത്ത് രണ്ട് പ്രധാനപ്പെട്ട സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ഒപ്പം ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിൽ ഹാർവെസ്റ്റ് മിഷൻ എന്ന പേരിലുള്ള സ്വകാര്യ സ്കൂളും സമീപ സ്ഥലത്തായി പ്രവർത്തിക്കുന്നുണ്ട്. വലിയകലുങ്ക് പ്രദേശത്ത് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ കെട്ടിടങ്ങൾ ഒന്നും തന്നെ ഇല്ല. മേൽ പറഞ്ഞ സ്ഥലങ്ങളിലെ ആളുകൾ വിവിധ സേവനങ്ങൾക്കും ചികിത്സയ്ക്കുമായി ആര്യനാട് എത്തിചേരേണ്ട സാഹചര്യമാണുള്ളത്. ഇക്കാര്യം കമ്മിറ്റി വിശദമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം നിർമ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലം വലിയകലുങ്ക് പ്രദേശത്ത് മുൻകാലങ്ങളിൽ തന്നെ പഞ്ചായത്ത് കണ്ടെത്തി അളന്ന് തിരിച്ച് നൽകുന്നതിന് റവന്യൂ അധികാരികളോട് ആവശ്യപ്പെട്ടതും നടപടി സ്വീകരിച്ച് വന്നിരുന്നതുമായ വലിയകലുങ്ക് വാർഡിൽ വലിയകലുങ്ക് ജംഗഷനിൽ ആര്യനാട് വില്ലേജിൽ പെട്ട ബ്ലോക്ക് നം. 48 -ൽ റീസർവ്വേ നം. 328 -ൽ സബ് ഡിവിഷണൽ നം. 1-ൽ പെട്ട 20.8 ആർ വസ്തുവും സബ് ഡിവിഷണൽ നം. 2-ൽ പെട്ട 11.8 ആർ വസ്തുവും റീസർവ്വേ നം. 329 -ൽ സബ് ഡിവിഷണൽ നം. 1-ൽ പെട്ട 6.55 ആർ വസ്തുവും പുറമ്പോക്ക് ഭൂമിയായി റവന്യു രേഖകളിൽ ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ജനങ്ങൾക്ക് സേവനം വിരൽതുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് വിഭാവനം ചെയ്യുന്ന ഗ്രാമ ഭവന്‍ നിർമ്മിക്കുന്നതിനും ബഹു. കേരള സർക്കാർ പണം അനുവദിച്ച് നൽകിയിട്ടുള്ള ആരോഗ്യ സബ്സെന്റർ നിർമ്മിക്കുന്നതിനും പഞ്ചായത്തിന്റെ മറ്റ് വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനും അനുയോജ്യമായ തരത്തിൽ മേൽ പറഞ്ഞ പുറമ്പോക്ക് ഭൂമികൾ അളന്ന് തിരിച്ച് അതിരുകൾ തിട്ടപ്പെടുത്തി പഞ്ചായത്തിന് കൈമാറുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് ഈ യോഗം അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//