Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹെഡ് ക്ലർക്ക് ശ്രീ. എൻ. ജോയ് അപമര്യാദയായി പെരുമാറിയത് സംബന്ധിച്ച് ആര്യനാട് ഗ്രാമപഞ്ചായത്തിലെ MGNREGS ജീവനക്കാരി ശ്രീമതി. ആതിര. പി. ജെ സമർപ്പിച്ച പരാതിയിന്മേൽ നിലവിലുണ്ടായിരുന്ന ഇന്റേർണൽ കംപ്ലയൻസ് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എൻ. ജോയ് -യെ സസ്പെൻഡ് ചെയ്ത നടപടി 28/10/2023 -ൽ ചേർന്ന പഞ്ചായത്ത് കമ്മിറ്റിയുടെ 9(1) നമ്പർ തീരുമാന പ്രകാരം സാധൂകരിച്ചു. ടി കമ്മിറ്റിയിൽ നടന്ന ചർച്ചയുടെയും ഇന്റേർണൽ കംപ്ലയൻസ് കമ്മിറ്റിയുടെ ആവശ്യപ്രകാരവും 28/10/2023 -ലെ 9(2) നമ്പർ തീരുമാന പ്രകാരം സർവീസിൽ നിന്നും വിരമിച്ചതും പൊതു പ്രവർത്തകരും പൌരപ്രമുഖരുമായ 3 പേരെ കൂടി ഉൾപ്പെടുത്തി ഇന്റേർണൽ കംപ്ലയൻസ് കമ്മിറ്റി പുന:സംഘടിപ്പിച്ചിരുന്നു. 26/10/2023 -ൽ കൂടിയ ഇന്റേർണൽ കംപ്ലയൻസ് കമ്മിറ്റിയുടെയും 28/10/2023 -ലെ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാന പ്രകാരം 2023 ഒക്ടോബർ 30, 31 തീയതികളിലായി പരാതിക്ക് ആസ്പദമായ സംഭവം നടന്നു എന്ന് പറയുന്ന സമയത്ത് ഈ ആഫീസിൽ ഉണ്ടായിരുന്ന ജീവനക്കാരെയും, ജനപ്രതിനിധികളെയും, പരാതിക്കാരിയെയും, എതിർകക്ഷിയെയും നേരിട്ട് കേൾക്കുകയും അവരുടെ മൊഴികൾ രേഖപ്പെടുത്തി രജിസ്റ്ററിൽ ഒപ്പു വയ്ക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ ഇന്റേർണൽ കംപ്ലയൻസ് കമ്മിറ്റി വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. പ്രസ്തുത റിപ്പോർട്ട് പഞ്ചായത്ത് കമ്മിറ്റി വിശദമായി ചർച്ച ചെയ്യുകയും ടി റിപ്പോർട്ടും മേൽ പറഞ്ഞ പ്രകാരം മൊഴി രേഖപ്പെടുത്തിയ രജിസ്റ്ററിന്റെ പകർപ്പും സഹിതം തുടർ നടപടി സ്വീകരിക്കുന്നതിന് ബഹു. പ്രിൻസിപ്പൽ ഡയറക്ടർക്ക് അയച്ചു കൊടുക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും നടപടി ക്രമങ്ങൾ പൂർത്തിയായി ടിയാന് പുനർ നിയമനം നൽകുമ്പോൾ ഈ ഓഫീസിൽ നിന്നും മാറ്റി നിയമിക്കുന്നതിനും പഞ്ചായത്ത് ഓഫീസിലെ തിരക്കുകൾ പരിഗണിച്ച് അടിയന്തിരമായി ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഹെഡ് ക്ലർക്ക് -നെ നിയമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ബഹു. പ്രിൻസിപ്പൽ ഡയറക്ടറോട് അഭ്യർത്ഥിച്ചും ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//