Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (10) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ബഹു. നെടുമങ്ങാട് താലൂക്ക് തഹസിൽദാർക്ക് നൽകിയ കത്തിന്റെയും കമ്മിറ്റി തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ 2023 നവംബർ 2-ാം തീയതി താലൂക്ക് തഹസിദാർ ആര്യനാട് ഗ്രാമപഞ്ചായത്തിൽ കാഞ്ഞിരംമൂട് വാർഡിൽ പള്ളിവേട്ട ജംഗ്ഷനിൽ വാട്ടർ ടാങ്കിന് സമീപമുള്ള പുറമ്പോക്ക് ഭൂമി അളന്നു എങ്കിലും ശരിയായ രീതിയിൽ അളവും നടപടിക്രമങ്ങളും നടന്നതായി പഞ്ചായത്തിന് ബോധ്യപ്പെടാത്ത സാഹചര്യം കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. ആയതിന്റെ അടിസ്ഥാനത്തിൽ ടി സ്ഥലത്തുള്ള ആര്യനാട് വില്ലേജിൽ ബ്ലോക്ക് നം. 47 -ൽ റീസർവ്വേ നം. 429 -ൽ സബ് ഡിവിഷണൽ നം. 11-ൽ പെട്ട 6.8 ആർ വസ്തുവും സബ് ഡിവിഷണൽ നം. 15-ൽ പെട്ട 4.8 ആർ വസ്തുവും പഞ്ചായത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിന് അനുയോജ്യമായ തരത്തിൽ അളന്ന് തിരിച്ച് അതിരുകൾ തിട്ടപ്പെടുത്തി പഞ്ചായത്തിന് കൈമാറുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ബഹു. ജില്ലാ കളക്ടറോട് അഭ്യർത്ഥിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//