18/11/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
ആര്യനാട് കേന്ദ്രീകരിച്ച് ആര്‍ ഡി ഒ ഓഫീസ്- ബഹു സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
തീരുമാന വിവരണം:അരുവിക്കര നിയോജക മണ്ഡലത്തിന്‍റെ കേന്ദ്ര ഭാഗമാണ് ആര്യനാട് ഗ്രാമപഞ്ചായത്ത്. കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകള്‍ക്കിടയിലായി നെടുമങ്ങാട് താലൂക്കില്‍ ഉള്‍പ്പെട്ടാണ് നിലവില്‍ ആര്യനാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നിരവധി ആദിവാസി ജനവിഭാഗത്തില്‍ പെടുന്നവരും പട്ടിക ജാതിക്കാരും ഉള്‍പ്പെടുന്ന പ്രദേശം കൂടിയാണ് ഈ പഞ്ചായത്ത്. നിലവില്‍ നെടുമങ്ങാട് കേന്ദ്രീകരിച്ചാണ് ആര്യനാട് ഗ്രാമപഞ്ചായത്തിനോട് ഏറ്റവും അടുത്ത ആര്‍ ഡി ഒ ഓഫീസ് സ്ഥിതി ചെയ്യുന്നത്. ആര്യനാട് കേന്ദ്രീകരിച്ച് ഒരു ആര്‍ ഡി ഒ ഓഫീസ് സ്ഥാപിക്കുന്നത് ആര്യനാട് ഗ്രാമപഞ്ചായത്തിലെ സമീപ പഞ്ചായത്തുകളായ കുറ്റിച്ചല്‍, ഉഴമലയ്ക്കല്‍, വിതുര, തൊളിക്കോട്, വെള്ളനാട് പൂവച്ചല്‍ ഗ്രാമപഞ്ചായത്തുകളിലേയും ജനങ്ങള്‍ക്ക് സൌകര്യപ്രദമായിരിക്കും. ഇത്തരത്തില്‍ വിശാല താല്‍പ്പര്യം മുന്‍ നിര്‍ത്തി ആര്യനാട് ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് ആര്‍ ഡി ഒ ഓഫീസ് അനുവദിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ചും ആര്‍ ഡി ഒ ഓഫീസ് അനുവദിക്കുകയാണെങ്കില്‍ സൌജന്യമായി സ്ഥല കെട്ടിട സൌകര്യവും ആവശ്യമായ അടിസ്ഥാന സൌകര്യങ്ങളും ഒരുക്കാന്‍ പഞ്ചായത്ത് സന്നദ്ധമാണെന്ന് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിനും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
18/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//