Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിരവധിയാളുകള്‍ ഭമി കൃഷ് ആവശ്യങ്ങള്‍ക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാതെ തരിശിട്ടിരിക്കുന്നതായും ഇത് ഭക്ഷ്യ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നതായും ഇഴജന്തുക്കളുടെയും മറ്റ് ക്ഷുദ്ര ജീവികളുടേയും ശല്യം ഉണ്ടാകുുന്നതായും യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ ഭൂമി കൃഷിക്കോ മറ്റാവശ്യങ്ങള്‍ക്കോ ഉപയോഗിക്കാതെ തരിശിട്ടിരിക്കുന്നവര്‍ക്കെടിരേ നിയമനടപടി സ്വീകരിക്കുന്നതിനും , ആര്യനാട് ഗ്രാമപഞ്ചായത്ത് തരിശ് രഹിതമാക്കുന്നതിനും, വനിതകള്‍ക്ക് തൊഴില്‍ സാദ്ധ്യത സൃഷ്ടിക്കുന്നതിനും , ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കൃഷിക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാത്ത ഭൂമി കുടുംബശ്രീ സി ഡി എസിന്‍റെ സഹകരണത്തോടെ കണ്ടെത്തുന്നതിനും, ഉടമകളെ തിരിച്ചറിഞ്ഞ് ആയത് പഞ്ചായത്ത് കമ്മറ്റി മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് കുടുംബശ്രീ സി ഡി എസിനെ ചുമതലപ്പെടുത്തിയും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//