Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

18/11/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം

തീരുമാനം:

പ്രോ നം 338/24 മായി ബന്ധപ്പെട്ട് അസ്സി എഞ്ചിനിയറുടെ കത്ത്

തീരുമാന വിവരണം:

2023/2024 സാമ്പത്തിക വര്‍ഷത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണം നടത്തുന്ന പ്രോ നം 338/24 എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് മീനാങ്കലില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് നിലവില്‍ സ്ഥിതി ചെയ്യുന്ന സബ് സെന്‍റര്‍ കെട്ടിടം പ്രളയകാലത്ത് വെള്ളം കയറി അതീവ അപകടാവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് കാണിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ലഭ്യമാക്കിയ കത്ത് യോഗം പരിശോധിച്ചു. LID & EW അസ്സി എഞ്ചിനിയറുടെ ശുപാര്‍ശയും നിലവില്‍ സബ്സെന്‍റര്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നതും പരിഗണിച്ച് ടി കെട്ടിടം പൊളിച്ച് പണിയുന്നതിനാവശ്യമായ നിയമപരമായ തുടര്‍ നടപടി സ്വീകരിക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//