Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
0 (10) നമ്പര്‍ തീരുമാനം

തീരുമാനം:

ഇറവൂര്‍ വാര്‍ഡില്‍ ശ്രീ കണ്ണന്‍ സമര്‍പ്പിച്ച അപേക്ഷ

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ശ്രീ കണ്ണന്‍ എന്നയാള്‍ ടിയാളുടെ കുടുംബാംഗമായ ശ്രീമതി ആതിരയുടെ ഉടമസ്ഥതയിലുള്ള വസ്തവിലേക്ക് പ്രവേശിക്കുന്നതിന് പറമ്പുവാരം നടപ്പാതക്ക് അരികിലൂടെ ഒഴുകുന്ന തോടിന് കുറുകേ പാലം നിര്‍മ്മിക്കുന്നതിന് അനുമതി തേടിക്കൊണ്ട് സമര്‍പ്പിച്ച അപേക്ഷയും LID & EW അസ്സി എഞ്ചിനിയറുടെ സ്ഥലപരിശോധനാ റിപ്പോര്‍ട്ടും യോഗം പരിശോധിച്ചു. തോടിന്‍റെ വീതിക്ക് വ്യത്യാസം വരാതെയും നീരൊഴുക്കിന് തടസ്സം വരാതെയും പഞ്ചായത്ത് എപ്പോള്‍ ആവശ്യപ്പെട്ടാലും ടി നിര്‍മ്മാണപ്രവര്‍ത്തി സ്വന്തം ചെലവില്‍ പൊളിച്ച് നീക്കാം എന്ന വ്യവസ്ഥയിലും നടപാലം നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കി യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//