08/12/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (3) നമ്പര്‍ തീരുമാനം
പള്ളി വേട്ട- ടി വി കിയോസ്ക്
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പള്ളിവേട്ട നടുവിള ബഥേല്‍ ഭവനില്‍ ശ്രീകുമാര്‍ സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ടിയാളുടെ സ്വകാര്യ പുരയിടത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് സ്ഥാപിച്ച ടി വി കിയോസ്ക് വളരെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നില്ല എന്നും ടി സ്ഥലത്ത് സാമൂഹ്യ വിരുദ്ധര്‍ മദ്യക്കുപ്പിയും മറ്റ് പാഴ് വസ്തുക്കളും നിക്ഷേപിക്കുന്നതായും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും ആയതിനാല്‍ ടി വി കിസോയ്ക് തുടര്‍ന്നും ആവശ്യമില്ല എങ്കില്‍ ആയത് പൊളിച്ച് നീക്കുന്നതിനുമാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. സ്ഥലപരിശോധനയില്‍ ടിവി കിയോസ്കിനുള്ളില്‍ മദ്യക്കുപ്പികള്‍ നിക്ഷേപിച്ചിട്ടുള്ളതായും പ്രവര്‍ത്തനക്ഷമമല്ലാത്ത ടി വി കിയോസ്ക് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. കൂടാതെ പഞ്ചായത്ത് പ്രദേശത്ത് നിലവില്‍ എല്ലാ വീടുകളിലും ടി വി ഉള്ളതും ആയതിനാല്‍ ടി വി കിയോസ്കുകള്‍ക്ക് പ്രസക്തി ഇല്ല എന്നും ടി വി കിയോസ്കുകള്‍ തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കേണ്ട ആവശ്യമില്ല എന്നും ആയതിനാല്‍ പഞ്ചായത്തിന്‍റെ ചെലവില്‍ നിര്‍മ്മിച്ചതും നിലവില്‍ ഉപയോഗ ശൂന്യമായതുമായ ടി ടി വി കിയോസ്ക് പൊളിച്ച് നീക്കുന്നതിന് ലേല നടപടി സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/12/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//